മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒന്നാം സീസണിന്റെ ഗംഭീരവിജയത്തെത്തുടര്ന്ന് രണ്ടാം സീസണ് ആരംഭിച്ചിരുന്നു. എന്നാല്‍ കൊറോണ് അത് പാതിവഴിയില്‍ മുടക്കി.
എന്നാല്‍ മൂന്നാം സീസണ് വന്‍ ജനപ്രീതിയാര്‍ജ്ജിച്ചു കൊണ്ട് മുന്നേറുകയാണ്. മലയാളത്തിലെ താരരാജാവ് മോഹന്‍ലാലാണ് പരിപാടിയുടെ അവതാരകന്.
പ്രശംസകള്‍ക്കപ്പുറം പല വിമര്‍ശനങ്ങളും ബിഗ്ബോസ് ഏറ്റുവാങ്ങുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ട്രോളുകളും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഏറ്റുവാങ്ങാറുണ്ട്.
ഇപ്പോള്‍ നടിയും, ഗായികയുംഫെമിനിസ്റ്റ് ചിന്താഗതിക്കാരിയുമായ, രേവതി സമ്പത്ത് ബിഗ്ബോസിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത് .
ബിഗ് ബോസ് അവതാരകനായി എത്തുന്ന മോഹന്‍ലാലിനോട് മുഖം നോക്കി അഭിപ്രായം പറയാന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല, മോഹന്‍ലാല്‍ എന്തുപറഞ്ഞാലും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാടിലാണ് മത്സരാര്‍ത്ഥികള്‍ എന്നുമാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞുവരുന്നത്
രേവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
”ഈ ”ബിഗ്ഗ് ബോസ്സ്” എന്ന മാലിന്യം കണ്ണില്‍പ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്.
ഈ മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആര്‍ക്കും നാക്കില്ലേ.ഇവര്‍ക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകള്‍.
മോഹന്‍ലാല്‍ വരുന്നതും വിരട്ടല്‍ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളില്‍ ആണ്. ഒരു തവണയെങ്കിലും മിസ്റ്റര്‍ മോഹന്‍ലാല്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയാന്‍ തുടങ്ങുന്ന സമയത്ത്, ”നിര്‍ത്തടോ, ഞാന്‍ പറയുന്നത് താന്‍ ആദ്യം മുഴുവന്‍ കേള്‍ക്ക് മോഹന്ലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് ”എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തില്‍ ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ ആവോ.’