കരിയറിന്റെ തുടക്കക്കാലത്ത് ചോക്ലേറ്റ് ഹീറോ പരിവേഷമായിരുന്നു നടന് കുഞ്ചാക്കോ ബോബന്. പിന്നീട് കുഞ്ചാക്കോ ബോബന്റെ മാറ്റം ഏല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു. സ്വഭാവനടനായും വില്ലനായിട്ടുമൊക്കെ തിളങ്ങാന്‍ കഴിഞ്ഞു.
എങ്കിലും അനിയത്തിപ്രാവിലൂടെയുള്ള ചാക്കോച്ചന്റെ അരങ്ങേറ്റത്തെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ എല്ലാം അഭിമുഖങ്ങളിലും ഉണ്ടാകാറുണ്ട്.
സംവിധായകന് ഫാസിലിന്റെ നിര്‍ബന്ധത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നു.
അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരുന്ന തന്നെ ഓഡിഷന് വിളിച്ചാണ് തിരഞ്ഞെടുക്കുന്നതെന്ന് ഒരഭിമുഖത്തില്‍ താരം പറഞ്ഞു.
പാച്ചിക്ക (സംവിധായകന് ഫാസില്‍) സിനിമയിലേക്ക് വരാന്‍ പ്രധാന കാരണക്കാരന്‍ എന്റെ അപ്പനാണ്. അന്ന് അങ്ങനെ സംഭവിച്ചില്ലെങ്കിലും അദ്ദേഹം സിനിമയിലേക്ക് എത്തുമായിരുന്നു.
എങ്കിലും അതിന് നിമിത്തമായത് എന്റെ അപ്പനാണ്. പിന്നീട് എന്നെ സിനിമയിലെത്തിച്ചതും പാച്ചിക്കയാണ്.
അനിയത്തിപ്രാവിനായി പാച്ചിക്ക ഒരു നായകനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ബേബി അല്ലാത്ത ശാലിനി നായികയായി വരുന്ന സിനിമ.
ആ സമയത്ത് പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് ചാക്കോച്ചനെ നോക്ക് എന്ന് പറഞ്ഞത്. ഞാന്‍ അപ്പോള്‍ ബികോം ഫൈനല്‍ ഇയര്‍ പഠിക്കുകയാണ്.
പാച്ചിക്ക വന്ന് കഥ പറയുമ്പോള്‍ എനിക്ക് അഭിനയിക്കാന്‍ തീരെ താത്പര്യമില്ലായിരുന്നു. കാരണം ആ സമയത്ത് സിനിമ എന്റെ സ്വപ്നങ്ങളിലോ ചിന്തകളിലോ ഒന്നും ഇല്ലായിരുന്നു.
പാച്ചിക്ക വന്ന് കഥ പറയുന്നു. ഇഷ്ടപ്പെടുന്നു. ഞാന്‍ ചെയ്യുന്നില്ല എന്ന് പറയുന്നു. കാരണം ഞാന്‍ ചെയ്താല്‍ മോശമാകും എന്നാണ് എന്റെ വിശ്വാസം.
അപ്പോള്‍ പാച്ചിക്ക പറഞ്ഞു. ഒരു ഓഡിഷന് ടെസ്റ്റിന് വരൂ എന്ന്. അവിടെ ചെന്ന് കളിയും തമാശയുമൊക്കെയായിട്ട് തിരിച്ചുപോന്നു. സെലക്ട് ആവില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.
പക്ഷേ സെലക്ടായി, പിന്നീട് സിനിമയില്‍ അഭിനയിക്കുന്നു. പ്രേക്ഷകര്‍ അത് സ്വീകരിക്കുന്നു. അത് സിനിമയുടെ ഒരു മികവ് ആണ്.
നല്ല പാട്ടുകളും കുറെയേറെ നല്ല സീക്വന്‍സുകളും, പാച്ചിക്കയെ പോലുള്ള മജീഷ്യന്‍ നമ്മളെ വച്ച് കുറേ മാജിക്കുകള്‍ കാണിച്ചു.
അതാണ് അനിയത്തിപ്രാവ്, ആദ്യത്തെ ഒരാഴ്ച തിയറ്ററില്‍ നല്ല കൂവലും ബഹളവും ഒക്കെയായിരുന്നു. സിനിമയെ തള്ളി പറഞ്ഞുകൊണ്ടുള്ള ഒരു നെഗറ്റീവ് റിപ്പോര്‍ട്ടുകളുമൊക്കെ ആയിരുന്നു അദ്യം.
അതിന് ശേഷമാണ് സിനിമ ഗംഭീരവിജയമായി മാറുന്നതെന്നും കുഞ്ചാക്കോ ബോബന് അഭിമുഖത്തില്‍ പറഞ്ഞു. -പിജി