പാലക്കാട്: പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി.
വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി ചർച്ച നടത്തിയ ഉമ്മൻചാണ്ടി വെറും പതിനഞ്ചു മിനുട്ടുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ചർച്ചയിൽ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു
ഗോപിനാഥുമായി അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഗോപിനാഥിനെ പാർട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു.
ചർച്ചയിൽ തൃപ്തനാണെന്നും ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും എ.വി ഗോപിനാഥിന്റെ പ്രതികരണം.ചൊവ്വാഴ്ച കോട്ടയത്തു നിന്ന് രാത്രി ഏഴിന് ശേഷം പുറപ്പെട്ട ഉമ്മൻചാണ്ടി അർധരാത്രി 12നാണ് പെരിങ്ങോട്ടുകുറിശിയിൽ എത്തിയത്.
ഉമ്മൻചാണ്ടിയുടെ വരവറിഞ്ഞ് പെരിങ്ങോട്ടുകുറിശിയിലെ, ഗോപിനാഥിന്റെ വീടും പരിസരവും പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.