ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ് 3. പരിപാടി ഒരു മാസം പിന്നിട്ടു കഴിഞ്ഞു. വഴക്കും ബഹളവും രസകരമായ സംഭവങ്ങളുമെല്ലാം ഷോയെ സമ്പന്നമാക്കുന്നു.
ബിഗ്ബോസ് ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്ക്കാണ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. കളിയാട്ടം എന്നതാണ് ടാസ്ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി മത്സരാര്‍ഥികള്‍ക്ക് എല്ലാവര്ക്കും ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകള്‍ നല്‍കും.
ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്ക്ക്. അന്നത്തെ ദിവസത്തെ ടാസ്ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തില്‍ തന്നെ നില്‍ക്കുകയും വേണം.
കളിയാട്ടം ടാസ്ക്കില് കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ് മണിക്കുട്ടനും ഋതു മന്ത്രയുമായിരുന്നു. ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ടാസ്ക്കിന്റെ ഭാഗമായി മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടായിരുന്നു മണിക്കുട്ടന് കിട്ടത്.
ഋതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ എന്ന ഗാനവും. യക്ഷിയുടെ ഗെറ്റപ്പിലായിരുന്നു ഋതു എത്തിയത്. ഇവരുടെ രസകരമായ സംഭാഷണമായിരുന്നു ടാസ്ക്കില് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ടാസ്ക്കിനിടയില്‍ ഋതുവിന്റെ കഥാപാത്രത്തിനോട് മണിക്കുട്ടന്റെ കഥാപാത്രം പ്രണയാഭ്യര്‍ഥന നടത്തുന്നുണ്ട്.
എന്നാല്‍ ഋതു വിട്ടു കൊടുക്കാതെ പിടിച്ചു നില്‍ക്കുകയായിരുന്നു, മണിക്കുട്ടന്റ പാട്ടിനൊപ്പം നാഗവല്ലിയായി ഋതു നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
ഏറെ രസകരമായിരുന്നു ഇവരുടെ പ്രകടനം. കൂടാതെ ദിലീപ് ചിത്രത്തിലെ പല പ്രണയാഭ്യര്‍ഥന ഡയലോഗുകളും മണിക്കുട്ടന് ഋതുവിന് മുന്നില്‍ അവതരിപ്പിക്കുനുണ്ട്.
അഞ്ചു വര്‍ഷമായി നിന്റെ പിറകേ അല്ലെ ഇനിയെങ്കിലും എന്നെ ഒന്ന് പ്രേമിക്കൂ എന്ന് മണിക്കുട്ടന് ഋതുവിനോടായി പറഞ്ഞിരുന്നു. എന്നാല്‍ നമുക്ക് രാത്രി പ്രണയിക്കാമെന്നായിരുന്നു ഋതുവിന്റെ മറുപടി. ഇപ്പോള്‍ ഞാന്‍ പ്രണയിച്ചു നടന്നാല്‍ ആളുകള്‍ക്ക് എന്നോടുള്ള പേടി പോകുമെന്നു പറയുന്നുണ്ട്.
ബിഗ്ബോസ് ഹൗസിലെ പ്രണയ ജോഡികളില്‍ മണിക്കുട്ടന്റേയും ഋതുവിന്റേയും പേരുണ്ട്. മോഹന്‍ലാലും ഇതിനെ കുറിച്ച് രസകരമായി ഒരു എപ്പിസോഡില്‍ ചോദിച്ചിരുന്നു. എന്തായാലും ഇവരുടെ പ്രണയം പൂവണിയുമോയെന്ന് കാത്തിരുന്നു കാണാം.