ശബരിമല: കേരളത്തെ ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിച്ച ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും വിശ്വാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്. ശബരിമല ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല പ്രശ്നം അപക്വമായി കൈകാര്യം ചെയ്തുസങ്കീര്ണവും സംഘര്‍ഷഭരിതവുമാക്കിയ പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനവും സൈ്വര്യജീവിതവും അമ്പേ തകര്‍ന്നു. ഇതിന് ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയുമാണ്.
ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസപ്രമാണങ്ങളെ ആക്ഷേപിച്ചാല്‍ വോട്ടുബാങ്കുകള്‍ കൂടെപ്പോരുമെന്ന ദുരാഗ്രഹമാണ് സിപിഎമ്മിനെ നയിക്കുന്നത്.
നവോത്ഥാന ബാധ്യത ഹൈന്ദവരുടേത് മാത്രമല്ല. സര്‍ക്കാരും സിപിഎമ്മും ഇടതുമുന്നണിയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. അവിശ്വാസികള്‍ വിശ്വാസികളുടെ മേല്‍ കുതിരകയറ്റം നടത്തുകയായിരുന്നു ശബരിമലയിലെന്ന് അശ്വത് നാരായണന് പറഞ്ഞു.
രണ്ട് ആക്ടിവിസ്റ്റ് യുവതികള്‍ക്ക് കേരള പോലീസ് ഒളിവില്‍ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നല്കി. മല കയറ്റി.ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് കാലഹരണപ്പെട്ട തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ വിശ്വാസി സമൂഹത്തിനു മേല്‍ അടിച്ചേല്പിക്കാനുഉള്ള ഇടത്-വലത് മുന്നണികളുടെ തന്ത്രങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സിനില്‍ മുണ്ടപ്പള്ളി , കര്‍ണാടക യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.ടി. തോമസ്, ജോജോ മാത്യു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പമ്പയില്‍ നിന്നും കെട്ടുനിറച്ചാണ് അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയത്. ഇതു തന്റെ കന്നി അയ്യപ്പദര്ശനമാണെന്നും അദ്ദേഹം പറഞ്ഞു.