സുനാമിയുടെ തിരക്കഥ പകുതിയായപ്പോൾ ഇത് എഴുതി തീർക്കാൻ പറ്റുമെന്ന് എനിക്കൊരു സംശയം വന്നു. അപ്പോഴാണ് ഇന്നസെന്റ് ചേട്ടനോട് ഞാൻ കാര്യം പറയുന്നത്.
അയ്യോ അതൊക്കെ സിനിമയാക്കാൻ പറ്റുമോടായെന്നായിരുന്നു ചേട്ടൻ ചോദിച്ചത്. പറ്റുമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് അത് വലിയ പിടിയില്ലെന്നും നീ നോക്കെന്നുമായിരുന്നു പുളളിയുടെ പ്രതികരണം.
ഈ കഥയൊരു വെല്ലുവിളിയാണ്. ഏത് കഥ സിനിമയാക്കിയാലും അതിലൊരു പുതുമയുണ്ടാകണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് ഫാസിൽ സാറാണ്.
മിനിമം ഗ്യാരന്റിയെന്ന് പറഞ്ഞ് ഒരു പടമെടുത്തിട്ട് കാര്യമില്ല. എന്റെ സിനിമകൾ ശ്രദ്ധിച്ചാലറിയാം, ഒന്നുകിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കും അല്ലെങ്കിൽ സൂപ്പർ ഫ്ളോപ്പായിരിക്കും.
-ലാൽ