തൃപ്പൂണിത്തുറ: ചിലരുടെ ധാർഷ്ട്യത്തിന് എതിരായുള്ള വിധിയെഴുത്താണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് മേജർ രവി.
യുഡിഎഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ മുന്നിൽ അഹങ്കരിക്കുന്നവരെയല്ല പുഞ്ചിരിയോടെ ജനങ്ങളുടെ സേവകരായി വരുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
അഹങ്കാരികളോട് അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ ബാബു ആന്റണി അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി കെ. ബാബു, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തൃപ്പൂണിത്തുറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്താണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.