വേങ്ങര: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അഞ്ച് ലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍.
വേങ്ങര അരീകുളം സ്വദേശി കല്ലന് ഇര്‍ഷാദ് (31) , കണ്ണമംഗലം കിളിനക്കോട് സ്വദേശി തച്ചരുപടിക്കല്‍ മുഹമ്മദ് ഉബൈസ് (29), മുന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി അബ്ദുസലാം (30) എന്നിവരാണ് അറസ്റ്റിലായത്.
വില്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നായ 33 ഗ്രാം മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിയാണ് പിടിച്ചെടുത്തത്.
ഡിജെ പാര്‍ട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണിത്. വേങ്ങര പറമ്പില്‍പ്പടിയില്‍ അമ്മഞ്ചേരി കാവിന് സമീപം വെച്ചാണ് ആഡംബരകാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇത്തരത്തില്‍ മൂന്ന് പ്രാവശ്യം ഏജന്റുമാര്‍ മുഖേന പിടിയിലായവര്‍ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.