ഗര്‍ഭിണിയാകാത്തതിന്റെ കാരണം തേടി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നടത്തിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.
ചൈനയില്‍ നിന്നാണ് ഈ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വയസുള്ള യുവതിയാണ് ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി മെഡിക്കല്‍ പരിശോധന നടത്തിയത്.
എന്നാല്‍ ഫലം വന്നപ്പോള്‍ യുവതി തിരിച്ചറിഞ്ഞു ‘താനൊരു പുരുഷനാണെന്ന്’.ജനിതകപരമായി ഇവര്‍ പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പ്രത്യക്ഷത്തില്‍ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ ‘Y’ ക്രോമസോമാണ് യുവതിക്കുള്ളതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി.
വളരെ അപൂര്‍വമായാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. എന്നാല്‍ ഈ പരിശോധനാഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി. ഇതുവരെയുള്ള മുഴുവന്‍ ജീവിതത്തിലും പൂര്‍ണമായും സ്ത്രീയായാണ് ജീവിച്ചത്.
ഭാവിയില്‍ തന്റെ വ്യക്തിത്വം തന്നെ മാറുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ യുവതിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്സ്റേയിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.
തനിക്ക് ഒരിക്കലും ആര്ത്തവമുണ്ടായിട്ടില്ലെന്ന് ആ സമയത്ത് യുവതി പറഞ്ഞതായും ഡോക്ടര്‍ അറിയിച്ചു. കൗമാരത്തിനു ശേഷം യുവതിക്ക് പിന്നീട് വളര്ച്ചയുണ്ടായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
പെണ്‍കുട്ടിക്ക് ഒരിക്കല്‍ പോലും ആര്‍ത്തവമുണ്ടായിട്ടില്ലെന്നും തെളിഞ്ഞു. ‘ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ അമ്മ എന്നെ ഡോക്ടറെ കാണിച്ചിരുന്നു. മറ്റുള്ള കുട്ടികളെക്കാള്‍ എന്റെ വളര്‍ച്ച കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്കകം എനിക്ക് ആര്‍ത്തവം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ വളര്‍ന്ന ശേഷം ഇക്കാര്യം മറ്റുള്ളവരോടു പറയാന്‍ എനിക്ക് മടിയായിരുന്നു.
നാണക്കേടോര്‍ത്ത് ഇക്കാര്യം ഞാന്‍ മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു. പ്രശ്നത്തിന്റെ ഗൗരവം എനിക്ക് അറിഞ്ഞിരുന്നില്ല’ യുവതി ഡോക്ടറോട് പറഞ്ഞു. എന്തായാലും സംഭവം വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമാവുകയാണ്.