ഗാന്ധിനഗർ: പ്രഥമ ദൃഷ്ടിയിൽ പലവ്യഞ്ജന കടയാണെങ്കിലും അതിനുള്ളിൽ മദ്യവും നിരോധിക പുകയില ഉല്പന്നങ്ങളും വിറ്റില്ലെങ്കില്‍ ജോമോന് ആകെ ഒരു ബുദ്ധിമുട്ടാണ്.
പല തവണ പോലീസ് അറസ്റ്റു ചെയ്തെങ്കിലും വീണ്ടും അതു തന്നെ ആവർത്തിക്കും. ഇന്നലെയും മാന്നാനം കുട്ടിപ്പടി മണ്ണൂശേരി ജോമോനെ (49) ഗാന്ധി നഗർ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ പലവ്യഞ്ജന കടയിൽ അനധികൃതമായി കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീഷിച്ചു വരികയായിരുന്നു.
നാലു ലീറ്റർ വിദേശ മദ്യവും 5000 രൂപ വില വരുന്ന പുകയില ഉല്പന്നങ്ങളും പ്രതിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തു.
ഗാന്ധിനഗർ എസ്എച്ച്ഒ സുരേഷ് വി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
സമാന കേസിൽ മുന്‍പ് പല തവണ ഇയാളെ പോലീസും എക്സൈസും പിടികൂടിയിട്ടുള്ളതാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.