എ​ല​ത്തൂ​രി​ലേ​ക്ക് എ​ഐ​സി​സി ഫോ​ണ്‍ കോ​ള്‍…കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യോ​ട് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യം


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ല​ത്തൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

എ​ല​ത്തൂ​ര്‍ സീ​റ്റ് യു​ഡി​എ​ഫി​ലെ മാ​ണി സി ​കാ​പ്പ​ന്‍റെ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് കേ​ര​ള (എ​ന്‍​സി​കെ)​യ്ക്ക് ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​യാ​യ കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം യു.​വി.​ദി​നേ​ശ്മ​ണി​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

പി​ന്മാ​റി​ല്ല
കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മ​റി​ഞ്ഞ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി.​മോ​ഹ​ന​ന്‍ ഇ​ന്ന​ലെ ഈ ​വി​ഷ​യ​ത്തി​ല്‍ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

ദി​വ​സ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് ഇ​ന്ന​ലെ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​രു​ന്നി​ല്ല. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ത്തി​ന് ശേ​ഷ​വു​മാ​യി​രു​ന്നു ആ​ദ്യ ഫോ​ണ്‍ കോ​ള്‍ എ​ത്തി​യ​തും.

എ​ല​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നും എ​ട്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ദി​നേ​ശ്മ​ണി രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം യൂ​ത്ത് കോ​ണ്‍​ഗ്ര​സും കെ​എ​സ് യു​വും എ​ന്‍​സി​കെ​ക്ക് പി​ന്തു​ണ​ന​ല്‍​കി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധം
എ​ല​ത്തൂ​ര്‍ സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പൊ​തു സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി.​മോ​ഹ​ന​ൻ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​ര്‍​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന് പു​റ​മേ നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ.​രാ​ഘ​വ​ന്‍ എം​പി എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് സോ​ണി​യാ ഗാ​ന്ധി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.എ​ന്നാ​ല്‍ ര​ണ്ടു ദി​വ​സ​മാ​യി​ട്ടും നേ​തൃ​ത്വം അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പൊ​തു സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​തെ എ​ൻ​സി​കെ സ്ഥാ​നാ​ർ​ഥി
ചൊ​വ്വാ​ഴ്ച രാ​ത്രി ഡി​സി​സി​ക്ക് മു​ന്നി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. നി​ല​വി​ല്‍ എ​ല​ത്തൂ​ര്‍ സീ​റ്റ് യു​ഡി​എ​ഫ് മാ​ണി സി ​കാ​പ്പ​ന്‍റെ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് കേ​ര​ള (എ​ന്‍​സി​കെ) പാ​ര്‍​ട്ടി​ക്കാ​ണ് ന​ല്‍​കി​യ​ത്.

ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ നി​യു​ക്ത എ​ന്‍​സി​കെ സ്ഥാ​നാ​ര്‍​ഥി സു​ല്‍​ഫി​ക്ക​ര്‍ മ​യൂ​രി​ക്ക് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ന്‍ പോ​ലും സാ​ധി​ച്ചി​ല്ല.

 

Related posts

Leave a Comment