റാന്നി: അഴിമതിയും സ്വജനപക്ഷപാതവും നടത്തി അഞ്ചു വർഷം ജനങ്ങളെ ദ്രോഹിച്ച പിണറായിക്കെതിരെ മത്സരിക്കാൻ പോലും കോൺഗ്രസ് തയാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
റാന്നിയിൽ എൻഡിഎ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷവുമായുള്ള പരസ്പര സഹകരണമാണ് ധർമടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.
നേമത്തേക്ക് പോയ കെ. മുരളീധരനും കണ്ണൂരിലെ എംപി കെ.സുധാകരനും എന്തുകൊണ്ടാണ് ധർമടത്തേക്ക് പോകാതിരുന്നതെന്ന് സുരേന്ദ്രൻ ആരാഞ്ഞു.
നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസന നേട്ടങ്ങൾ കേരളത്തിലെത്തിക്കാൻ കഴിയുന്ന സർക്കാരുണ്ടാകണം. പദ്ധതിയുടെ കമ്മീഷനടിക്കുക എന്നത് മാത്രമാണ് ഭരണകൂടങ്ങൾ ചെയ്യുന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഷൈൻ ജി കുറുപ്പ്, തുഷാർ വെള്ളാപ്പള്ളി, ടി.ആർ. അജിത്ത് കുമാർ, എൻഡിഎ സ്ഥാനാർഥി കെ.പത്മകുമാർ എന്നിവർ പ്രസംഗിച്ചു.