തെ​ര​ഞ്ഞെ​ടു​പ്പ് മ​റ​യാ​ക്കി തീം ​ഫി​ഷിം​ഗ്! ത​​ട്ടി​​പ്പ് ഓ​​​ണ്‍​ലൈ​​​ന്‍ ലിങ്കിലൂടെ; ഈലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് മുട്ടന്‍പണി

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മ​​​റ​​​യാ​​​ക്കി കേ​​​ര​​​ള​​​ത്തി​​​ലെ വോ​​​ട്ട​​​ര്‍​മാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് തീം ​​​ഫി​​​ഷിം​​​ഗ് ആ​​​ക്ര​​​മ​​​ണം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്നു.

ലി​​​ങ്കു​​​ക​​​ളി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ഫോ​​​ണി​​​ലെ ഡാ​​​റ്റ ചോ​​​ര്‍​ത്ത​​​ലാ​​​ണ് തീം ​​​ഫി​​​ഷിം​​​ഗ് അ​​​റ്റാ​​​ക്കി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ടെ​​​ക്നി​​​സാ​​​ങ്റ്റ് എ​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഈ ​​ക​​ണ്ടെ​​ത്ത​​ൽ. വാ​​​ട്സ് ആ​​​പ്പും ഫേ​​​സ്‌​​ബു​​​ക്കും വ​​​ഴി പ്ര​​​ച​​​രി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ലി​​​ങ്കു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ത​​​ട്ടി​​​പ്പ്.

ഓ​​​ണ്‍​ലൈ​​​ന്‍ പോ​​​ളു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​മെ​​​ന്ന് പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ച് പ്ര​​​ച​​​രി​​​ക്കു​​​ന്ന ലി​​​ങ്കു​​​ക​​​ളി​​​ലെ ച​​​തി​​​ക്കു​​​ഴി സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് പെ​​​ട്ടെ​​​ന്ന് മ​​​ന​​​സി​​​ലാ​​​കി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ല്‍ തു​​​ട​​​ര്‍​ഭ​​​ര​​​ണ​​​മു​​​ണ്ടാ​​​കു​​​മോ, കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രാ​​​കും തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ പോ​​​ളു​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്ത​​​ര​​​ത്തി​​​ല്‍ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി, ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ പ്ര​​​മു​​​ഖ രാ​​​ഷ്ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യെ​​​ല്ലാം വാ​​​ട്സ് ആ​​പ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ലും ഫേ​​​സ്‌​​ബു​​​ക്ക് ഗ്രൂ​​​പ്പു​​​ക​​​ളി​​​ലും പേ​​​ജു​​​ക​​​ളി​​​ലും ഈ ​​​ലി​​​ങ്കു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ചാ​​​ന​​​ലു​​​ക​​​ളും ഏ​​​ജ​​​ന്‍​സി​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സ​​​ര്‍​വേ​​​ക​​​ള്‍​ക്കൊ​​​പ്പം ഓ​​​ണ്‍​ലൈ​​​ന്‍ പോ​​​ളു​​​ക​​​ളി​​​ലും ത​​​ങ്ങ​​​ളു​​​ടെ പാ​​​ര്‍​ട്ടി​​​ക്കാ​​​രെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍​ക്ക് ചാ​​​ക​​​ര​​​യാ​​​ണ്.

http://voting2021.todayoffers.xyz/, http://voting2021.mallutech.xyz എ​​​ന്നീ ലി​​​ങ്കു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണ് നി​​​ല​​​വി​​​ല്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​രു ലി​​​ങ്കു​​​ക​​​ളും സിം​​​ഗ​​​പ്പൂ​​​രി​​​ലെ ഒ​​​രേ ഐ​​പി അ​​​ഡ്ര​​​സാ​​​യാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​ത്.

ടെ​​​ക്നി​​​സാ​​​ങ്റ്റ് ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ല്‍, കു​​​റേ​ കാ​​​ല​​​മാ​​​യി ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പോ​​​ളു​​​ക​​​ളി​​​ലൂ​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​വ​​​യി​​​ല്‍ പ​​​ല പോ​​​ളു​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന വ്യ​​​ത്യ​​​സ്ത സൈ​​​റ്റു​​​ക​​​ള്‍​ക്ക് ഒ​​​രേ ഐ​​പി അ​​​ഡ്ര​​​സാ​​​ണെ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി.

കോ​​​വി​​​ഡ് സ​​​മ​​​യ​​​ത്ത് ന​​​ട​​​ന്ന പോ​​​ളി​​​ന്‍റെ കീ​​​വേ​​​ഡു​​​ക​​​ളാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സൈ​​​റ്റു​​​ക​​​ള്‍​ക്ക് പി​​​ന്നി​​​ലു​​​ള്ള​​​തെ​​​ന്നും ടെ​​​ക്നി​​​സാ​​​ങ്റ്റ് ക​​​ണ്ടെ​​​ത്തി.

ഓ​​​ണം, ക്രി​​​സ്മ​​​സ്, വി​​​ഷു തു​​​ട​​​ങ്ങി​​​യ ആ​​​ഘോ​​​ഷ വേ​​​ള​​​ക​​​ളി​​​ൽ ആ ​​​സ​​​മ​​​യ​​​ത്തെ ആ​​​ശം​​​സ​​​ക​​​ളും ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ചേ​​​ര്‍​ത്താ​​​ണ് പോ​​​ള്‍ ലി​​​ങ്കു​​​ക​​​ള്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ മ​​​റ​​​യാ​​​ക്കി ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു ത​​​ട്ടി​​​പ്പ് ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് ടെ​​​ക്നി​​​സാ​​​ങ്റ്റ് പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment