സൂ​ര്യ​ശോ​ഭ​യി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ട് റ​ണ്‍​സ് ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നി​ർ​ണാ​യ​ക ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ട് റ​ണ്‍​സ് ജ​യം. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യും ഷാ​ർ​ദു​ൽ താ​ക്കൂ​റി​ന്‍റെ മൂ​ന്ന് വി​ക്ക​റ്റ് പ്ര​ക​ട​ന​വു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര 2-2ന് ​സ​മ​നി​ല​യി​ലാ​യി.

എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 186 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ടി​നാ​യി ഓ​പ്പ​ണ​ർ ജ​യ്സ​ണ്‍ റോ​യി (27പ​ന്തി​ൽ 40) മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ബെ​ൻ​സ് സ്റ്റോ​ക്സ് (46), ജോ​ണി ബെ​യ​ർ​സ്റ്റോ (25) എ​ന്നി​വ​രും മി​ക​ച്ച ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ചു.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത് അ​ടി​ച്ച സ്റ്റോ​ക്സി​നെ​യും തൊ​ട​ടു​ത്ത പ​ന്തി​ൽ ഇ​യോ​ൻ മോ​ർ​ഗ​നെ​യും വീ​ഴ്ത്തി താ​ക്കൂ​റാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ച്ച​ത്. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ഓ​വ​റി​ൽ താ​ക്കൂ​ർ പി​ടി​മു​റിക്കി​യ​തോ​ടെ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സി​ൽ ഒ​തു​ങ്ങി ഇം​ഗ്ല​ണ്ട്.

ഇ​ന്ത്യ​യ്ക്കാ​യി താ​ക്കൂ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും രാ​ഹു​ൽ ച​ഹാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങിയ ഇ​ന്ത്യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ ക​ന്നി അ​ന്താ​രാ​ഷ്ട്ര അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. 31 പ​ന്തി​ൽ ആ​റു ഫോ​റി​ന്‍റെ​യും മൂ​ന്നു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യി​ലാ​ണ് സൂ​ര്യ​കു​മാ​ർ 57 റ​ണ്‍​സ് എ​ടു​ത്ത​ത്.

ഋ​ഷ​ഭ് പ​ന്ത് (30), ശ്രേ​യ​സ് അ​യ്യ​ർ (37) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വും ഇ​ന്ത്യ​യു​ടെ സ്കോ​റി​നു ക​രു​ത്താ​യി.ആ​ദ്യ ഓ​വ​റി​ലെ ആ​ദ്യ പ​ന്ത് സി​ക്സ് പ​റ​ത്തി രോ​ഹി​ത് ശ​ർ​മ ഗം​ഭീ​ര തു​ട​ക്ക​മി​ട്ടു.

ഈ ​തു​ട​ക്കം അ​ധി​ക​നേ​രം നീ​ട്ടു​ക്കൊ​ണ്ടു​പോ​കാ​ൻ രോ​ഹി​തി​നാ​യി​ല്ല. ജോ​ഫ്ര ആ​ർ​ച്ച​ർ​ക്കു റി​ട്ടേ​ണ്‍ ക്യാ​ച്ച് ന​ൽ​കി രോ​ഹി​ത് (12) മ​ട​ങ്ങി. കെ.​എ​ൽ. രാ​ഹു​ലി​ന് (14) ഇ​ത്ത​വ​ണ​യും തി​ള​ങ്ങാ​നാ​യി​ല്ല. കോ​ഹ്‌ലി​ക്ക് ഒ​രു റ​ണ്‍ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ആ​ർ​ച്ച​ർ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ആ​ദി​ൽ റ​ഷീ​ദ്, മാ​ർ​ക്ക് വു​ഡ്, ബെ​ൻ സ്റ്റോ​ക്സ്, സാം ​ക​റ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി

Related posts

Leave a Comment