പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ബസ് വൈകിയത് മൂലം ഉല്ലാസയാത്ര മുടങ്ങിയ യാത്രക്കാരന് പെർമനന്റ് ലോക് അദാലത്ത് അനുവദിച്ച 51562 രൂപയുടെ നഷ്ടപരിഹാരം സമയവിവരപട്ടിക തയാറാക്കിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി നല്കണമെന്ന് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടന.
റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള റണ്ണിംഗ് സമയമല്ല കെഎസ്ആർടിസിയുടെ സമയക്രമീകരണ പട്ടികയിൽ ഇതേ സമയത്തെക്കാൾ നേരത്തെ എത്തുമെന്നാണ് ഓൺലൈൻ ബുക്കിംഗ് രേഖകളിൽ .
കേരളത്തിൽ നിന്നും ബംഗളുരുവിലേയ്ക്കുള്ള ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഒരിക്കലും അവർ പ്രതീക്ഷിക്കുന്ന സമയത്ത് എത്തിച്ചേരാനോ, വിമാനത്തിൽ പോകാനോ, ഇന്റർവ്യുകളിൽ പങ്കെടുക്കാനോ കഴിയാറില്ല.
ബസ് ഓടിയെത്തുന്ന സമയത്തെക്കാൾ ഒന്നോ അതിലധികമോ മണിക്കൂർ മുമ്പ എത്തുമെന്നാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലുള്ളത്. പക്ഷേ ബസ് നാല് മണിക്കൂർ വരെ വൈകിയാണ് എത്തിച്ചേരാൻ കഴിയുന്നത്.
600 കിലോമീറ്റർ നാലു വരി പാതയിലൂടെ, കോയമ്പത്തൂർ വഴി ബാംഗ്ലൂർ പോകുന്ന ബസിന് 12 മണികൂറാണ് സമയം. പിറവത്തു നിന്നും മാനന്തവാടി വഴി ബാംഗളൂരു പോകുന്ന ബസിന് 132 ണിക്കൂറാണ് സമയം.
എന്നാൽ ദുർഘടമായ ഒറ്റവരി വനപാതയിലൂടെ മാനന്തവാടി വഴി പോകുന്ന ബസിന് പന്ത്രണ്ടര മണിക്കൂറാണ് സമയം. ഈ വഴിയിൽ 50 കിലോമീറ്ററിലേറെ കൊടും വനമാണ്. 108 ഹമ്പുകളുണ്ട്. 15 കിലോമീറ്ററിലധികം വേഗതയിൽ പോകാൻ കഴിയില്ല.
വന്യ ജീവികളെ ബസ് തട്ടിയാൽ വനം വകുപ്പ് കടുത്ത നിയമങ്ങൾ ചുമത്തി കേസ്െടുക്കും. അത്തരം കേസുകൾ ഡ്രൈവർമാരുടെ പേരിലാണുണ്ടായിരിക്കുന്നത്. കോർപ്പറേഷൻ ഉത്തരവാദിത്വമേറ്റെടുക്കില്ല, ജയിലിൽ പോകേണ്ടി വരുന്നത് ഡ്രൈവർമാരുമാണ്.
തൃശൂർ – കോഴിക്കോട് യാത്രയ്ക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അനുവദിച്ചിരിക്കുന്ന സമയം മുന്നേ കാൽ മണിക്കൂറാണ്. പക്ഷേ കെഎസ്ആർടിസിഅനുവദിച്ചിരിക്കുന്ന സമയം 225 മണിക്കൂറാണ്.ദുർഘടം പിടിച്ച ഗതാഗതക്കുരുക്കുള്ള റോഡിലൂടെ വേണം ബസ് ഓടിക്കേണ്ടത്.
ഒരിക്കലും ഈ സമയപരിധിയ്ക്കുള്ളിൽ എത്തിച്ചേരാൻ കഴിയില്ല. ഓൺലൈൻ ബുക്കിംഗിൽ അരമണിക്കൂർ എങ്കിലും നേരത്തെ എത്തുമെന്നായിരിക്കും. എല്ലാ ദീർഘദൂര സർവീസുകളുടെയും ടൈം ഷെഡ്യൂളും ഈ സമയത്തിൽ നിന്നും മണിക്കൂറുകൾ നേരത്തെ എത്തുമെന്ന ഓൺലൈൻ വിവരവുമാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ആർടിഎ നിശ്ചയിച്ചതിലും കുറഞ്ഞ സമയം തീരുമാനിച്ച് സർവീസ് നടത്താൻ ശ്രമിക്കുന്നത് ഓപ്പറേറ്റിംഗ് ജീവനക്കാരുടെ ഡ്യൂട്ടി സമയം കുറച്ച് കൂടുതൽ സമയം വിശ്രമരഹിതരായിജോലി ചെയ്യിക്കാനാണ്.നിശ്ചിത സമയത്തിനുള്ളിൽ ബസ് എത്താത്തത് മൂലം വലയുന്നത് യാത്രക്കാരും.
ഇത് കൂടാതെയാണ് ഓൺലൈനിൽഷെഡ്യൂൾ സമയത്തിലും നേരത്തെ എത്തുമെന്ന അറിയിപ്പും. ഇത്തരം സമീപനങ്ങൾ ജീവനക്കാരെ ക്രൂശിക്കാനും ദീർഘദൂര യാത്രക്കാരെ അകറ്റാനും മാത്രമേ ഉപകരിക്കു എന്ന് എഫ്എഫ്ജെ. പ്രസിഡന്റ് ടി.കെ.പ്രദീപ് പറഞ്ഞു.
ഇത്തരം നഷ്ടപരിഹാര കേസുകളിൽ കോർപ്പറേഷന്റെ പൊതുവായ ഫണ്ടിൽ നിന്നും തുക അനുവദിക്കരുത്. ടൈം ഷെഡ്യൂൾ തയാറാക്കിയ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്കണം.
മിഡിൽ മാനേജ്മെന്റ് മുതൽ മുകളിലുള്ളവരാണ് കോർപ്പറേഷന് പേര് ദോഷവും നഷ്ടവും ഉണ്ടാക്കുന്നതെന്നും എഫ്എഫ്ജെ ആരോപിച്ചു.