പി.​സി തോ​മ​സ്- ജോ​സ​ഫ് ല​യ​നം ആ​ർ​എ​സ് എ​സി​ന്‍റെ ത​ന്ത്രം! എ​ൽ​ഡി​എ​ഫ് അം​ഗ​ബ​ലം മൂ​ന്ന​ക്ക​ത്തി​ലെ​ത്തും; കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ അം​ഗ​ബ​ലം ര​ണ്ട​ക്ക​ത്തി​ൽ നി​ന്ന് മൂ​ന്ന​ക്ക​ത്തി​ൽ എ​ത്തു​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് തു​ട​ർ ഭ​ര​ണം ഉ​റ​പ്പാ​ണ്. ജ​ന​ങ്ങ​ൾ അ​താ​ഗ്ര​ഹി​ക്കു​ന്നു.

ബി​ജെ​പി, ജ​മാ​അ​ത്ത് ഇ​സ്ലാ​മി തു​ട​ങ്ങി സ​ക​ല​മാ​ന വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി യു​ഡി​എ​ഫ് സ​ഖ്യ​ത്തി​ലാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

പി.​സി തോ​മ​സ്- ജോ​സ​ഫ് ല​യ​നം ആ​ർ​എ​സ്എ​സി​ന്‍റെ ത​ന്ത്ര​മാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. പി​ജെ ജോ​സ​ഫി​നെ ബി​ജെ​പി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മാ​ണ് ഇ​ത്.

യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലു​ള്ള പാ​ല​മാ​ണി​ത്. പി.​സി തോ​മ​സി​ന്‍റെ പാ​ർ​ട്ടി​യി​ൽ ല​യി​ച്ച ജോ​സ​ഫ് ഗ്രൂ​പ്പ് എം​എ​ൽ​എ മാ​ർ നി​യ​മ​പ​ര​മാ​യി അ​യോ​ഗ്യ​രാ​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​എം​എ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

Related posts

Leave a Comment