കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവച്ചു.
കാവ്യ മാധവൻ കോടതിയില്‍ ഹാജരായെങ്കിലും വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് തീരുമാനം.
ഹാജരാകേണ്ട അടുത്ത തീയതി പിന്നീട് അറിയിക്കും. പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്.
കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണ കോടതിക്ക് അനുവദിച്ചിട്ടുണ്ട്.