കളമശേരി: നിയമസഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ഒട്ടിക്കുവാൻ കബീർ ഗ്രൂപ്പ് പ്രവർത്തകനെ വിവരം അറിയിച്ചില്ലന്ന് പറഞ്ഞ വാക്ക് തർക്കം അടിയിലും തല്ലിലും കലാശിച്ചു.
കളമശേരി മൂലേപ്പാടത്ത് വാർഡ് 23 ലാണ് സംഭവം നടന്നത്. പ്രദേശത്തെ കൗൺസിലറുടെ നേതൃത്വത്തിലാണ് അക്രമണം നടത്തിയത്.
കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞടുപ്പ് മുതൽ മൂലേപ്പാട് പ്രദേശത്ത് കോൺഗ്രസ് ഗ്രൂപ്പുകളും ലീഗ് ഗ്രൂപ്പുകളും തമ്മിൽ തർക്കം പതിവാണ്.
വിമതനായി ജയിച്ച ഒരു കൗൺസിലർക്ക് ഇതിൽ പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.നഗരസഭ തെരഞ്ഞടുപ്പിലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകൾ തമ്മിലടിച്ചതായി നാട്ടുകാർ പറയുന്നുണ്ട്.
കോൺഗ്രസിലെ ഐ ഗ്രൂപ്പ് ഇബ്രാഹിം കുഞ്ഞിനൊപ്പവും എ ഗ്രൂപ്പ് അഹമ്മദ് കബീർ ഗ്രൂപ്പിനൊപ്പവുമാണ്.
ഇതിനിടയിലേക്ക് റിബലുകളായി ജയിച്ചെത്തിയവർ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നാണ് പ്രവർത്തകർ പറയുന്നത്. മണ്ഡലം നേതാവിന്റെ കഴുത്തിൽ പിടിച്ച് കൈയേറ്റം നടത്തിയതായും ആക്ഷേപമുണ്ട്.