കിടപ്പുമുറിയിൽ ടെലിവിഷൻ വയ്ക്കുന്നത് പുതിയ കാര്യമല്ല. ഹാളിൽ ഒരു ടിവി ഉണ്ടെങ്കിലും ആഢംബരത്തിനായാണ് മിക്കവരും ഒരെണ്ണം കൂടി കിടപ്പുമുറിയിൽ വയ്ക്കുന്നത്.
പഴയ ടെലിവിഷന്റെ കാലം ഏറെക്കുറെ കഴിഞ്ഞു. ഇന്ന് സ്മാർട്ട് ടിവിയാണ് താരം. മിക്ക വീടുകളിലും സ്മാർട്ട് ടിവിയുണ്ട്.
ഇന്റർനെറ്റ് കണക്ട് ചെയ്യാൻ സൗകര്യമുള്ള ഇത്തരം ടിവികളിൽ സ്മാർട്ട് ഫോണിൽ ലഭിക്കുന്നതിന് സമാനമായ ആപ്പുകളും മറ്റും ലഭ്യമാണ്.
എന്നാൽ ആരും ഗൗരവത്തിലെടുക്കാത്ത ഒരു അപകടം ഈ സ്മാർട്ട് ടിവികളിൽ ഒളിഞ്ഞിരിപ്പുണ്ട്. കാമറ അടക്കമുള്ള സ്മാർട്ട് ടിവിയാണ് ചിലപ്പോഴെങ്കിലും വില്ലനാകുന്നത്.
അത്തരമൊരു സംഭവമാണ് കൊൽക്കത്തയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
കിടപ്പുമുറിയിൽ സ്ഥാപിച്ചിരുന്ന സ്മാർട്ട് ടിവിയുടെ കാമറ ഹാക്ക് ചെയ്ത് ദന്പതികളുടെ സ്വകാര്യനിമിഷങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
പല അശ്ലീല സൈറ്റുകളിലും ദന്പതികളുടെ വീഡിയോ ദൃശ്യങ്ങൾ ഉണ്ട്. വിദേശത്തു നിന്നുമാണ് ഹാക്കിംഗ് നടത്തിയിരിക്കുന്നത്.
ഉപയോഗിക്കുന്നില്ലാത്ത സമയം വൈഫൈയും കാമറയും ഒഫ് ചെയ്യണമെന്നും കാമറ സ്റ്റിക്കർ ഉപയോഗിച്ച് മറയ്ക്കണമെന്നുമാണ് സൈബർ വിദഗ്ധർ പറയുന്നത്.