ഇടതുപക്ഷത്തിനു വേണ്ടി താൻ പാടിയ ‘ഉറപ്പാണ് കേരളം’ ഏറ്റെടുത്തതിൽ നന്ദി പറഞ്ഞ് ഗായിക സിത്താര കൃഷ്ണകുമാർ.
ഇടതുപക്ഷ സർക്കാരിന്റെ ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വരികളാണ് പാട്ടിനായി തയാറാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയുള്ള പാട്ട് സിത്താര തന്നെയാണ് സംഗീതം പകർന്ന് ആലപിച്ചത്. ബി.കെ. ഹരിനാരായണനാണ് വരികൾ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മൈത്രിയും,വണ്ടർവാൾ മീഡിയയും ഇലക്ഷൻ ക്യാമ്പയിൻ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ ആ ‘ജോലി’ ഏറ്റെടുക്കുകയായിരുന്നു!!
ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷം! മനോഹരമായ വരികൾ എഴുതിയ ശ്രീ ഹരിനാരായണൻ, പാടിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന രീതിയിൽ അകമ്പടിയായ സാമൂവൽ എബി, കൃത്യ സമയത്ത് മിക്സ് ആൻഡ് മാസ്റ്റർ ചെയ്ത് തന്ന മിഥുൻ ആനന്ദ്, സൗണ്ട് എഞ്ചിനീയഴ്സ് കിരൺലാൽ,നിഷാന്ത്, കല തൊഴിലുകൂടിയാക്കിയ ഞങ്ങളുടെ ജോലികളെ മനസിലാക്കി,
എനിക്കും എന്റെ കൂടെ പ്രവർത്തിച്ചവർക്കും കൃത്യമായി വേതനം തന്ന ‘മൈത്രി’!
എല്ലാവർക്കും നന്ദി! പ്രകൃതി ദുരന്തങ്ങളിലും , മഹാമാരിയിലും പെട്ട് കലാകാരന്മാർ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച വർഷങ്ങളാണ് കടന്നുപോയത്!!!
വരും വർഷങ്ങൾ കലാകാരന്മാർക്ക് അർഹിക്കുന്ന കരുതലും കാവലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ….
സ്നേഹം