ഇതുവരെ വിവാഹം കഴിക്കാത്ത ഞാന്‍ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ ആണെന്നുമാണ് പലരും പറഞ്ഞു നടക്കുന്നത്.
ഇത് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ കണ്ടു ഞാനും എന്റെ വീട്ടുകാരും ചിരിച്ചിരുന്നു.
ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം പ്രേമ നൈരാശ്യം ഒന്നുമല്ല. ഞാന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കളായ അവരൊക്കെ കാമുകന്മാര് ആയപ്പോള്‍ പ്രണയം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോള്‍ കൈകൊടുത്ത് പിരിയുകയായിരുന്നു.
-ചന്ദ്ര ലക്ഷ്മണ്