സംവിധായകരില്‍ മാന്യമായി പെരുമാറുന്നവര്‍ വളരെ അപൂര്‍വമാണെന്നു നടി പ്രിയങ്ക ചോപ്രയുടെ വാക്കുകൾ ഏതാനും വർഷം മുന്‍പു വലിയ വാർത്തയായിരുന്നു.
പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ…
ഞാന്‍ ലോകസുന്ദരി പട്ടം നേടി സിനിമാ ലോകത്ത് എത്തിയതാണ്. തുടക്കത്തില്‍ എന്റെ മനസിനെ വേദനിപ്പിച്ച ഒട്ടേറെ അനുഭവങ്ങളെ എനിക്ക് നേരിടേണ്ടതായി വന്നു.
മിക്കതും വിവരം കെട്ട ചില സംവിധായകരില്‍ നിന്നായിരുന്നു. ഒരു പടത്തില്‍ ഞാന്‍ കരാര്‍ ചെയ്യപ്പെട്ടു. ചിത്രീകരണം തുടങ്ങി. രണ്ടുദിവസം ഞാന്‍ അഭിനയിച്ചു.
മൂന്നാംനാള്‍ സംവിധായകന് പറഞ്ഞു, ഇങ്ങനെ മൂടിപ്പൊതിഞ്ഞ് ഡ്രസ്ധരിച്ചാല്‍ പ്രേക്ഷകര്‍ നിന്നെ ശ്രദ്ധിക്കില്ല.
കുറെ ഗ്ലാമറൊക്കെ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പടം പെട്ടിയില്‍ ഒതുങ്ങും. ഒടുവില്‍ പ്രിയങ്കയും വീട്ടിലിരിക്കേണ്ടതായി വരുമെന്ന്.
ഞാന്‍ പ്രതികരിച്ചില്ല. നാലാം ദിവസം എത്തിയപ്പോള്‍ അയാളൊരു ഡ്രസ് എന്നെ കാണിച്ചുകൊണ്ടു പറഞ്ഞു, ഇന്നത്തെ സീനില്‍ ധരിക്കേണ്ട ഡ്രസാണിത്. ഞാനത് വാങ്ങി നോക്കി.
അതിലോലമായ ഒരു മിനിസ്കര്‍ട്ട്. അതു ധരിച്ചാല്‍ എന്റെ അടിവസ്ത്രം വരെ വ്യക്തമായി കാണാമായിരുന്നു.
എനിക്ക് സങ്കടം നിയന്ത്രിക്കാൻ വയ്യാതായി. അടുത്തക്ഷണം കാറില്‍ കയറി ഞാന്‍ വീട്ടിലേക്കു പോയി. നിന്റെ പടം എനിക്കു വേണ്ടടാ… എന്നു മനസില്‍ വിചാരിച്ചു.
പരിചയക്കാരില്‍നിന്നൊക്കെ വായ്പ വാങ്ങി അഡ്വാന്‍സ് തുക ഞാനയാള്‍ക്ക് തിരിച്ചു കൊടുക്കുകയാണ് ചെയ്തത്.
അതിനുശേഷം ഞാന്‍ ബോളിവുഡിലെ നമ്പര്‍വണ്‍ നായികമാരില്‍ ഒരാളായിത്തീര്‍ന്നപ്പോള്‍ ഇതേ സംവിധായകന് എന്റെ മുമ്പിലെത്തി അഭിനയിക്കാനായി അഭ്യഥിക്കുകയുണ്ടായി.
സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന പെണ്‍കുട്ടികള്‍ എന്തിനും തയാറായിരിക്കണമെന്ന അഭിപ്രായം വിഡ്ഢിത്തമാണ്.
ഈ മേഖലയില്‍ തങ്ങളുടെ അഭിനയം വെളിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് പെൺകുട്ടികൾ വരുക. യഥാര്‍ഥ ജീവിതത്തിലും കിടപ്പറ പങ്കിടാന്‍ തയാറായിരിക്കുന്നു എന്നു പറയാന്‍ പാടില്ല.
-പിജി