കീ​റി​യ ജീ​ൻ​സിന് മറുപടി മോദിയുടെ നിക്കർ ചിത്രം;  വി​വാ​ദ ജീ​ൻ​സ് പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് പ്രി​യ​ങ്ക

 

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി തി​രാ​ത് സിം​ഗ് റാ​വ​ത്തി​ന്‍റെ വി​വാ​ദ ജീ​ൻ​സ് പ​രാ​മ​ർ​ശ​ത്തെ ക​ളി​യാ​ക്കി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി​യും ട്രൗ​സ​ർ ധ​രി​ച്ച ചി​ത്രം ട്വി​റ്റ​റി​ൽ‌ പോ​സ്റ്റ് ചെ​യ്താ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം.

ആ​ർ​എ​സ്എ​സ് യൂ​ണി​ഫോം ധ​രി​ച്ച മോ​ദി, ഗ​ഡ്ഗ​രി എ​ന്നി​വ​രു​ടെ ചി​ത്ര​ത്തി​നൊ​പ്പം “ഓ..! ​എ​ന്‍റെ ദൈ​വ​മേ, അ​വ​രു​ടെ കാ​ൽ​മു​ട്ടു​ക​ൾ അ​നാ​വൃ​ത​മാ​യി​രി​ക്കു​ന്നു’ എ​ന്ന് പ്രി​യ​ങ്ക കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

കീ​റി​പ്പ​റി​ഞ്ഞ ജീ​ൻ​സ് ധ​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് എ​ങ്ങ​നെ വീ​ട്ടി​ൽ കു​ട്ടി​ക​ൾ​ക്ക് ന​ല്ല അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. ചൊ​വ്വാ​ഴ്ച ഡ​റാ​ഡൂ​ണി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശി​ൽ​പ്പ​ശാ​ല​യി​ലാ​യി​രു​ന്നു റാ​വ​ത്ത് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

കീ​റി​പ്പ​റി​ഞ്ഞ ജീ​ൻ​സ് ധ​രി​ക്കു​ന്ന സ്ത്രീ ​എ​ന്ത് സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് റാ​വ​ത്ത് ചോ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ലൊ​രു സ്ത്രീ ​പു​റ​ത്തു​പോ​യി ആ​ളു​ക​ളെ ക​ണ്ട് അ​വ​രെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മ്പോ​ൾ അ​വ​ർ സ​മൂ​ഹ​ത്തി​നും ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കും എ​ന്തു​ത​രം സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​തെ​ല്ലാം ആ​രം​ഭി​ക്കു​ന്ന​ത് വീ​ടു​ക​ളി​ലാ​ണ്. വീ​ട്ടി​ൽ ശ​രി​യാ​യ സം​സ്കാ​രം പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി, അ​വ​ൻ എ​ത്ര ആ​ധു​നി​ക​നാ​യി തീ​ർ​ന്നെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും പ​രാ​ജ​യ​പ്പെ​ടു​ക​യി​ല്ല- റാ​വ​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment