അ​ഴി​മ​തി ജനിച്ചത് കോ​ൺ​ഗ്ര​സി​ന്‍റെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ; കോ​ൺ​ഗ്ര​സി​നേ​ക്കാ​ൾ വ​ർ​ഗീ​യ​മാ​യ മ​റ്റൊ​രു പാ​ർ​ട്ടി രാ​ജ്യ​ത്തി​ല്ലെന്ന് ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ

 

ഗോ​ഹ​ട്ടി: കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ വ​ർ​ഗീ​യ​മാ​യ മ​റ്റൊ​രു പാ​ർ​ട്ടി രാ​ജ്യ​ത്തി​ല്ലെ​ന്ന് കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ.

അ​ഴി​മ​തി കോ​ൺ​ഗ്ര​സി​ന്‍റെ ഗ​ർ​ഭ​പാ​ത്ര​ത്തി​ലാ​ണ് ജ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ൽ വ​ച്ച് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​സ​മി​ലും കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലു​മൊ​ക്കെ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യാ​ണ് കോ​ൺ​ഗ്ര​സ് സ​ഖ്യം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ അ​ഴി​മ​തി ജ​നി​ച്ച​ത് കോ​ൺ​ഗ്ര​സി​ന്‍റെ ഗ​ർ​ഭ​പാ​ത്ര​ത്തി​ലാ​ണ്. ഇ​ന്ത്യ​ൻ മ​ണ്ണി​ൽ കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ വ​ർ​ഗീ​യ​മാ​യ മ​റ്റൊ​രു പാ​ർ​ട്ടി ഇ​ല്ല.

ഒ​രു വ​ശ​ത്ത് മ​ത​നി​ര​പേ​ക്ഷ​ത സം​സാ​രി​ച്ച് മ​റ്റൊ​രു വ​ശ​ത്ത് ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ മു​സ്‌​ലീം ലീ​ഗു​മാ​യും അ​സ​മി​ൽ ബ​ദ​റു​ദ്ദീ​ൻ അ​ജ്മ​ലു​മാ​യും കോ​ൺ​ഗ്ര​സ് സ​ഖ്യ​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു.

ഇ​വ​ർ വ​ർ​ഗീ​യ ശ​ക്തി​ക​ളാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ മ​ത​നി​ര​പേ​ക്ഷ​ത​യെ​പ്പ​റ്റി സം​സാ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നു യോ​ഗ്യ​ത​യി​ല്ല.അ​സ​മി​ലെ ജ​ന​ത അ​വ​രു​ടെ സ​ഖ്യ​ത്തെ​പ്പ​റ്റി മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ, അ​വ​ർ​ക്ക് കാ​ര്യ​ങ്ങ​ള​റി​യാം, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​മ്പോ​ൾ അ​ത് മ​ന​സി​ലാ​വും. അ​സ​മി​ൽ, ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി സ​മാ​ധാ​ന​വും സു​ര​ക്ഷ​യും വി​ക​സ​ന​വും ന​ൽ​കി​യ ബി​ജെ​പി​യി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ കൈ​വെ​ടി​യി​ല്ല.- തോ​മ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment