ചെങ്ങന്നൂർ: മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ മൂന്നും നൽകാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.
പിണറായി നാടു വാണിടും കാലം കേരള ജനത ഒന്നു പോലെ എന്ന നിലയിലായെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് പറഞ്ഞു.
ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കിറ്റുകൾ
ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കൻ കഴിയല്ലെന്ന് കരുതിയപ്പോൾ അത് വിജയകരമായി നടപ്പാക്കി. കേരളത്തിൽ ഒരു നിശ്ചയദാർഡ്യമുള്ള ഒരു സർക്കാർ തുടർന്നും ഉണ്ടാകണം.
പ്രതികൂലങ്ങൾ നിരവധിയാണ്. കേന്ദ്രത്തിൽ നിന്നും ഒട്ടും അനുകൂലമല്ലാത്ത സമീപനമാണ് സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടാകുന്നത്.
കൊടുത്തു കൊണ്ടിരുന്ന അരി പോലും നിർത്തലാക്കി. എന്നിട്ടും കിറ്റുകൾ നൽകുന്നത് നിർത്തിയില്ല. വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം.
ജനങ്ങൾ തൃപ്തരാണ്
ചെങ്ങന്നൂരിൽ 10 വർഷക്കാലം വിഷ്ണുനാഥ് എംഎൽഎ ആയിരുന്നു. അതിനു മുൻപ് 15 വർഷം യുഡിഎഫ് എംഎൽഎ ഉണ്ടായിരുന്നു.
കഴിഞ്ഞ 5 വർഷക്കാലം എൽഡിഎഫ് അധികാരത്തിലുണ്ടായിരുന്നു. ഈ ചുരുങ്ങിയ കാലം കൊണ്ട് സജി ചെറിയാൻ എംഎൽഎ സമസ്ത മേഖലകളിലും വികസനം എത്തിച്ചു.
വെള്ളപ്പൊക്ക കാലത്ത് കഷ്ടത അനുഭവിച്ചവർക്ക് ഏറെ സഹായം എത്തിച്ചു നൽകി. ഇനിയും അതെല്ലാം തുടർന്നും ഉണ്ടാകണം.
കേരള ജനത എപ്പോഴും ശബരിമലയിലെ വിശ്വാസത്തിനും ആചാരത്തിനും അനുകൂലമായി തന്നെ നിൽക്കുന്നവരാണ്. എല്ലാ ദേവാലയങ്ങളും ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കപ്പെടണം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പഞ്ചായത്തുകളും ഇടതു മുന്നണി പിടിച്ചെടുത്തു. കേരളത്തിലെ ജനങ്ങൾ തൃപ്തരമാണ്.
അവർ ഇനിയും പ്രതീഷയോടുകൂടിയാണ് ഇടതുമുന്നണിയെ കാത്തിരിക്കുന്നതെന്നും ശോഭന ജോർജ് പറഞ്ഞു.
ലതികയുടെ കാര്യത്തിൽ
കോൺഗ്രസ് വനിതാ നേതാവ് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത നടപടിയോട് തനിക്ക് യോജിപ്പില്ലെന്ന്, അതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ശോഭനാ ജോർജ് പറഞ്ഞു .
മുന്നണികൾ വനിതാ സ്ഥാനാർഥികൾക്ക് വേണ്ടത്ര പരിഗണന നൽകിയില്ലെന്നും കൂട്ടിച്ചേർത്തു.