സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയിട്ടും എലത്തൂരില്‍ മത്സരരംഗത്ത് നിന്ന യുഡിഎഫ് ഔട്ട്.
തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമവശേഷിക്കെ യുഡിഎഫിന് ചുവരെഴുത്തുകളും പോസ്റ്ററുകളും പതിക്കാത്ത സംസ്ഥാനത്തെ ഏക മണ്ഡലമെന്ന ചരിത്രവും എലത്തൂരിനെ തേടിയെത്തി.
തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി എഴുതിയ ചുവരെഴുത്തുകളും ബോര്‍ഡുകളും പോസ്റ്ററുകളുമല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂരില്‍ ഒരിടത്തും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രന്, എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി.ജയചന്ദ്രന് എന്നിവരുടെ പ്രചാരണം എലത്തൂരില്‍ പൊടിപൊടിക്കുന്നുണ്ട്.
നിലവില്‍ എലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ മത്സരിക്കാന്‍ യഥാര്‍ഥ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് അവകാശപ്പെട്ട് മൂന്ന് പേരാണ് രംഗത്തുള്ളത്. മാണി സി. കാപ്പന്റെ എന്‍സികെയിലെ സുല്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി.ദിനേശ്മണിയെ മത്സരരംഗത്തിറക്കി.
ഇരുവരും പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് ഇന്നലെ അവകാശവാദമുന്നയിച്ച് പുതിയ സ്ഥാനാര്‍ഥി രംഗത്തെത്തിയത്. .
ഭാരതീയ നാഷണല്‍ ജനതാദളിന്റെ വിദ്യാര്‍ഥി സംഘടനയുടെ സം?സ്ഥാ?ന അ?ധ്യക്ഷന് ഷെനിന് റാഷിയാണ് യുഡിഎഫ് എന്ന അവകാശപ്പെട്ട് രംഗത്തെത്തിയത്.
മണ്ഡലത്തില്നി?ന്നുള്ളയാളാണ് ഷെനിന് റാഷി. ഇതോടെ യുഡിഎഫ് തീര്‍ത്തും പ്രതിരോധത്തിലായി.