ജാ​ഗ്ര​തൈ..! ഭീ​ഷ​ണി​യാ​യി 17 അ​പ​ര​ന്മാ​ര്‍; പ്ര​മു​ഖ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​ല്ലാം ആശങ്ക; പ​ത്രി​ക പി​ന്‍​വ​ലി​ച്ച​തി​നുശേ​ഷ​വും അ​പ​ര​ന്മാ​ര്‍ സ​ജീ​വ​മാ​യു​ണ്ടെ​ങ്കി​ല്‍ ചെയ്യുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി അ​പ​ര​ന്മാ​ര്‍. പ്ര​മു​ഖ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​ല്ലാം അ​പ​ര​ന്മാ​ര്‍ രം​ഗ​ത്തു​ണ്ട്.

സീ​റ്റ് ത​ര്‍​ക്ക​വും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും പ​രി​ഹ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലി​റ​ങ്ങി​യ മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​പ​ര​ന്മാ​ര്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

പ​ത്രി​ക പി​ന്‍​വ​ലി​ച്ച​തി​നുശേ​ഷ​വും അ​പ​ര​ന്മാ​ര്‍ സ​ജീ​വ​മാ​യു​ണ്ടെ​ങ്കി​ല്‍ വോ​ട്ട് ചോ​രാ​തി​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളു​മാ​യി അ​ണി​ക​ള്‍ വോ​ട്ട​ര്‍​മാ​ര്‍​ക്കി​ടി​യി​ലേ​ക്കി​റ​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

ജി​ല്ല​യി​ല്‍ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് 17 അ​പ​ര​സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന​ത്.

വ​ട​ക​ര​യി​ല്‍ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ര​മ​യ്‌​ക്കെ​തി​രെ രം​ഗ​ത്തു​ള്ള​ത് മൂ​ന്നു​പേ​രാ​ണ്. ര​മ, കെ.​കെ.​ര​മ, കെ.​ടി.​കെ.​ര​മ എ​ന്നി​വ​രാ​ണ​വ​ര്‍.

കൊ​ടു​വ​ള്ളി​യി​ല്‍ എം.​കെ.​മു​നീ​റി​നെ​തി​രെ അ​ബ്ദു​ല്‍ മു​നീ​റും എം.​കെ.​മു​നീ​റും രം​ഗ​ത്തു​ണ്ട്. കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ന​ത്തി​ല്‍ ജ​മീ​ല​യ്‌​ക്കെ​തി​രെ ജ​മീ​ല​യും എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​നെ​തി​രെ സു​ബ്ര​ഹ്മ​ണ്യ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ബേ​പ്പൂ​രി​ല്‍ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ പി.​പി.​മു​ഹ​മ്മ​ദ് റി​യാ​സാ​ണു​ള്ള​ത്. ഇ​തേ മ​ണ്ഡ​ല​ത്തി​ലെ അ​ഡ്വ.​പി.​എം.​നി​യാ​സി​നെ​തി​രെ ഇ.​എം.​നി​യാ​സും കെ.​നി​യാ​സും രം​ഗ​ത്തു​ണ്ട്.

തി​രു​വ​മ്പാ​ടി​യി​ലെ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദി​നെ​തി​രെ കെ.​പി.​ ചെ​റി​യ മു​ഹ​മ്മ​ദാ​ണ് അ​പ​ര​നാ​യി എ​ത്തി​യ​ത്.

എ​ല്‍​ഡി​എ​ഫിലെ ലി​ന്‍റോ ജോ​സ​ഫി​നെ​തി​രെ ലി​ന്‍റോ​ ജോ​സ​ഫ് എ​ന്ന പേ​രി​ല്‍ ത​ന്നെ അ​പ​ര​നു​ണ്ട്. കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കെ.​എം.​അ​ഭി​ജി​ത്തി​നെ​തി​രെഎ​ന്‍.​അ​ഭി​ജി​ത്താ​ണു​ള്ള​ത്.

ബാ​ലു​ശേരി​യി​ല്‍ ധ​ര്‍​മ​ജ​നെ​തി​രെ ധ​ര്‍​മേ​ന്ദ്ര​യും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കു​റ്റ്യാ​ടി​യി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടിക്കെ​തി​രെ കെ.​കെ.​കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

നാ​ദാ​പു​ര​ത്ത് കെ.​പ്ര​വീ​ണ്‍ കു​മാ​റി​നെ​തി​രെ കെ.​പ്ര​വീ​ണ്‍ കു​മാ​റും പ്ര​വീ​ണ്‍​കു​മാ​റും അ​പ​ര​ന്‍​മാ​രാ​യു​ണ്ട്.

Related posts

Leave a Comment