കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയുടെ രണ്ടു വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചു; മൂ​ന്നു വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം

ന്യൂ​ജേ​ഴ്സി: വീ​ടി​നു പു​റ​കി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു വ​യ​സു​കാ​ര​ന് അ​യ​ൽ​വാ​സി​യു​ടെ ര​ണ്ടു വ​ള​ർ​ത്തു​നാ​യ്ക്ക​ളാ​യ പി​റ്റ്ബു​ളു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദ​യ​നീ​യ അ​ന്ത്യം.

കു​ട്ടി​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മാ​താ​വി​നേ​യും നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്ക്ലി​നി​ൽ താ​മ​സി​ച്ചി​രു​ന്ന ഈ ​കു​ടും​ബം മൂ​ന്നു​മാ​സം മു​ൻ​പാ​ണ് കു​ട്ടി​ക​ൾ​ക്കു ക​ളി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള വീ​ടു​വാ​ങ്ങി ന്യൂ​ജേ​ഴ്സി​യി​ലേ​ക്കു താ​മ​സം മാ​റ്റി​യ​ത്.

നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്നി​രു​ന്ന അ​സീ​സ് അ​ഹ​മ്മ​ദി​നെ (3) ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് പി​ന്നീ​ട് നാ​യ്ക്ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു.

വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 10 വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു. കു​ട്ടി സം​ഭ​വം ക​ണ്ടു നി​ല​വി​ളി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ​രു​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മാ​താ​വ് മ​യ​ക്ക​ത്തി​ൽ നി​ന്നും ഉ​ണ​രു​ന്പോ​ൾ മ​ക​നെ വി​ളി​ച്ചു ക​ര​യു​ന്ന​ത് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണ​ലി​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

കു​ട്ടി​യു​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ​ക്കും, മാ​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കു​മാ​യി ഗൊ ​ഫ​ണ്ടു മി ​പേ​ജ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment