അജിത്തിനെ കാണാൻ മോഹൻലാൽ ചെന്നൈയിൽ എത്തുമെന്ന് റിപ്പോർട്ട്. സിനിമാപ്രവർത്തകനായ എബി ജോർജാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും ഉടൻ കൂടിക്കാഴ്ച നടക്കുമെന്നുമാണ് ട്വീറ്റ്. മോഹൻലാലുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരമാണ് ഇതെന്നും എബി ജോർജ് ട്വീറ്റിൽ പറയുന്നു.
ഇതോടെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ അജിത്തുമുണ്ടെന്ന നിഗമനത്തിലാണ് ആരാധകർ.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ തുടങ്ങിയ സന്തോഷം അണിയറ പ്രവര്‍ത്തകർ പങ്കുവെച്ചിരുന്നു. പൃഥ്വിരാജും ജിജോയും ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു.
നവോദയയില്‍ വെച്ചായിരുന്നു ഇവരുടെ ചര്‍ച്ചകള്‍ നടന്നത്.
സിനിമയുടെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് കൈയില്‍ കിട്ടിയതിനെക്കുറിച്ച് പൃഥ്വിരാജും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ആരാധകരോട് താരം വ്യക്തമാക്കിയത്. തനിക്ക് കിട്ടിയ സ്ക്രിപ്റ്റിന്റെ കോപ്പിയുടെ ചിത്രവും പൃഥ്വി പങ്കുവെച്ചിരുന്നു.