കൊറോണ വൈറസ് വ്യാപിച്ചതോടെ ലോകം പുതിയ സംസ്കാരത്തിലേക്ക് കടന്നുവെന്നു വേണം പറയാൻ. ലോക്ക്ഡൗണും മറ്റും തൊഴിൽ മേഖലകളിൽ കാര്യമായ മാറ്റം വരുത്തി.
ഐടി മേഖലകളിൽ അടക്കം ജോലി ചെയ്യുന്നവർക്ക് ഒരു കന്പ്യൂട്ടർ ഉണ്ടെങ്കിൽ ലോകത്തിന്റെ ഏതുകോണിലിരുന്നും ജോലി ചെയ്യാവുന്ന തരത്തിലേക്ക് കന്പനികൾ നയത്തിൽ മാറ്റം വരുത്തി.
തൊഴിലാളികളെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് കന്പനികൾ മാറ്റി. ഇതോടെ ഓഫീസുകളിൽ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു.
ഓഫീസുകളുടെ പ്രവർത്തന ചെലവ് കുറഞ്ഞു. തൊഴിലാളികൾ വീട്ടിലിരുന്നു ജോലി ചെയ്തോടെ കന്പനികൾക്ക് വെള്ളം – വൈദ്യൂതി ബില്ലുകൾ, യാത്ര സൗകര്യം തുടങ്ങിയ കാര്യങ്ങളിൽ ഭീമമായ ലാഭമാണ്.
കോവിഡ് വാക്സിൻ വന്നെങ്കിലും വർക്ക് ഫ്രം ഹോം രീതിയെ കൂടുതൽ കന്പനികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ പിന്നിലെ കാരണമിതാണ്.
ഇപ്പോഴിതാ വർക്ക് ഫ്രം ഹോം കാരണം ഒരു കന്പനി ഓഫീസ് കെട്ടിടം തന്നെ വിൽക്കുകയാണ്. ബ്രീട്ടീഷ് എയർവേഴ്സാണ് തൊഴിലാളികളെല്ലാം വർക്ക് ഫ്രം ഹോമിലായതിനാൽ ഓഫീസ് വിൽക്കുന്നത്.
രണ്ടായിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ബ്രീട്ടീഷ് എയർവേഴ്സിന്റെ ഹെഡ്ക്വാർട്ടേഴ്സാണ് വിൽക്കാൻ പോകുന്നത്.
ബ്രിട്ടീഷ് എയർവേഴ്സിന്റെ പാത പിന്തുടർന്ന് നിരവധി കന്പനികൾ തങ്ങളുടെ ഓഫീസ് മറ്റു കന്പനികളുമായി പങ്കുവയ്ക്കാനുള്ള ഒരുക്കത്തിലാണ്.