കൊടകര: സമൂഹ മാധ്യമങ്ങൾ വഴി സവാള ബിസിനസിലേക്കു പങ്കാളികളെ ക്ഷണിച്ചു നിക്ഷേപം സ്വീകരിച്ചശേഷം പണം തരാതെ വഞ്ചിച്ചതായി പരാതി.
ചെന്പൂചിറ സ്വദേശി പാട്ടത്തിൽ പ്രശാന്തിനെതിരെയാണു കൊല്ലം സ്വദേശി എ.ആർ. റിജുമോൻ, നൂറനാട് സ്വദേശിനി ആഷ്ന എന്നിവർ വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ബിജെപിയുടെ പ്രാദേശിക നേതാവാണെന്നു സ്വയം പരിചയപ്പെടുത്തിയാണു തങ്ങളെ ബിസിനസിൽ പങ്കാളികളാക്കിയതെന്നും മാസം തോറും നല്ലൊരു തുക ലാഭ വിഹിതം നൽകാമെന്നു വാഗ്ദാനം നൽകിയിരുന്നതായും ഇതു വിശ്വസിച്ചു നിക്ഷേപം നടത്തിയ തങ്ങൾക്ക് ഇതുവരെ പണം ലഭിച്ചില്ലെന്നും പരാതിക്കാർ കൊടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എ.ആർ. റിജു, ഷിനു ഷാഹുൽ, ബ്രൂട്ടോ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.