തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സർക്കാരിന്റെ റേറ്റിങ് വർധിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ചാനലുകൾ പുറത്തുവിടുന്ന സർവ്വേകൾ ഇതിന്റെ ഭാഗമാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിയാണ് സർക്കാർ പരസ്യങ്ങൾ വാങ്ങി ഉപകാരസ്മരണ കാട്ടുകയാണ് മാധ്യമങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്ന ക്രമക്കേട് നടക്കുന്നതായി രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. മാധ്യമ വാർത്ത ഉദ്ധരിച്ചാണ് പരാതി നൽകിയത്.