സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോയിലെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ട്.
അതിനിടയില്‍ എപ്പോഴോ എടുത്ത ചിത്രം. ആ ചിത്രം മുന്‍നിര്‍ത്തിയാണ് എന്റെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
വര്‍ഷത്തില്‍ എന്നോ പല തവണ “കല്യാണം കഴിപ്പിക്കുന്ന’ സോഷ്യല്‍ മീഡിയയോട് ഞാന്‍ വീണ്ടും പറയട്ടെ. ഞാനിപ്പോഴും ക്രോണിക് ബാച്ച്ലറാണ്.
എന്റെ പ്രിയപ്പെട്ട പല സുഹൃത്തുക്കളുമായി ചേര്‍ത്ത് എന്റെ പ്രണയകഥ പലതവണ പ്രചരിച്ചിട്ടുണ്ട്. എന്തായാലും അങ്ങനെയൊരു നല്ലകാര്യം ഇപ്പോഴൊന്നും സംഭവിക്കാന്‍ ഇടയില്ല.
എന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ ഞാന്‍ തന്നെ നേരിട്ട് അറിയിക്കുന്നതാണ്.
-ഗോവിന്ദ് പത്മസൂര്യ