ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് കേരള ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ്.
ഒരു കൂട്ടം ആളുകൾ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രചാരണ പരിപാടികൾ നിർത്തിയതെന്ന് പി.സി. ജോർജ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽവച്ച് പി.സി. ജോർജിനെ കൂക്കിവിളിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നു പി.സി.ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
പി.സി. ജോര്‍ജിന്റെ വാഹനപര്യടനം ഈരാട്ടുപേട്ടയിലെ തേവരപ്പാറയിൽ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
പി.സി. ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവി. ഇതില്‍ പ്രകോപിതനായ പി.സി. ജോര്‍ജ് കൂവിയവരെ അസഭ്യം പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രചാരണം നിർത്തിയതായി ജോർജ് അറിയിച്ചത്.
പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പി.സി. ജോര്‍ജ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.