ചങ്ങനാശേരി: കോട്ടയം ജില്ലയിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആലപ്പുഴ-ചങ്ങനാശേരി റോഡ് സംഗമിക്കുന്ന പെരുന്ന റെഡ് സ്ക്വയർ ജംഗ്ഷനിൽ കോണ്ഗ്രസ് പ്രവർത്തകർ സ്വീകരിച്ചു.
ആലപ്പുഴയിൽനിന്ന് എസി റോഡിലൂടെ ചങ്ങനാശേരിയിലേക്ക് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പ്രവേശിച്ചപ്പോൾ റെഡ് സ്ക്വയർ ജംഗ്ഷനിൽ കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം മുഴക്കി റോഡിനു നടുവിൽ വാഹനത്തിനു മുന്പിൽ കയറി നിന്നെങ്കിലും പോലീസ് ഇവരെ മാറ്റി വഴിയൊരുക്കി.
കോണ്ഗ്രസ് പ്രവർത്തകർ കൂറ്റൻപതാകയുമായി വാഹനത്തിനു പിറകെ ഓടിയെത്തുന്നതു കണ്ട് രാഹുൽ ഗാന്ധി വാഹനം നിർത്തി.
നിർത്തിയിട്ട വാഹനത്തിലിരുന്നുകൊണ്ട് പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുകയും സംസാരിക്കുകയും ചെയ്തു.
കൂടുതൽ സമയം ചെലവഴിച്ചതോടെ പോലീസ് ഉദ്യോഗസ്ഥരും വിഐപി ചുമതലയുള്ള കമാൻഡോസും ഇറങ്ങി നിർദേശം നൽകിയതിനെത്തുടർന്ന് രാഹുൽഗാന്ധി ചിങ്ങവനത്തേക്ക് യാത്ര തുടർന്നു.