തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു വോട്ടർക്ക് തന്നെ പല മണ്ഡലങ്ങളിലും തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു.
വ്യത്യസ്ത മേൽവിലാസങ്ങളിലാണ് തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുള്ളത്. ഇരിക്കൂരിൽ 537 ഇതര മണ്ഡല വോട്ടർമാരെ കണ്ടെത്തിയിട്ടുണ്ട്.
പയ്യന്നൂർ മണ്ഡലത്തിലുള്ള 127 പേർക്കും കല്യാശേരിയിലെ 91 പേർക്കും ഇരിക്കൂറിൽ വോട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിൽ ഇത്തരം നിരവധി വ്യാജ വോട്ടർമാർ ഉണ്ടെന്നും ചെന്നിത്തല വെളിപ്പെടുത്തി.
ഒരു മണ്ഡലത്തിലും വ്യാജ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കരുത്. ക്രമക്കേടിന് കൂട്ടുനിന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.