കേരളത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ പുതിയ അധ്യായം തുറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു.
വ്യാജ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം.
പല മണ്ഡലത്തില്‍ വോട്ടുള്ളവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്.
കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ 537 ആണ്.
ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് വോട്ട് ആകെ 1205. കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടിയായി ചെന്നിത്തല പറഞ്ഞു.
കള്ളവോട്ടര്‍മാരെ ചേര്‍ത്തതും സിപിഎമ്മുകാരെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി.
നിയമസഭയില്‍ അതിരുവിട്ട അഴിമതി നടത്തിയതിന്റെ കാരണവും വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.