തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് തുടർഭരണം വന്നാൽ വലിയ ആപത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി.
തുടർഭരണം ഉണ്ടായാൽ സംസ്ഥാനത്ത് അക്രമത്തിന്റെ തേരോട്ടമുണ്ടാകും. പിണറായി സർക്കാർ സർവനാശം വിതയ്ക്കുമെന്നും ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിലെ പിണറായി സർക്കാറിന്റെ നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും ആന്റണി പറഞ്ഞു.
പിണറായി എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.