ഇരട്ടവോട്ടില്‍ പ്രശ്‌ന പരിഹാരവുമായി ഇലക്ഷന്‍ കമ്മീഷന്‍ ! ഇരട്ട വോട്ട് തടയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നടപടി ഇങ്ങനെ…

തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് കണ്ടെത്തല്‍ ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കും.

ഉദ്യോഗസ്ഥര്‍ നേരിട്ടുചെന്ന് പരിശോധിക്കണം. കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം നല്‍കി.

ഒന്നിലധികമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും. ഇരട്ടവോട്ട് തെളിഞ്ഞവരുടെ പേരുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറും.

വോട്ട് ചെയ്തു കഴിഞ്ഞാല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണം എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related posts

Leave a Comment