ചെന്നൈ: കോയന്പത്തൂർ സൗത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്ന കമൽഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതി.
സിനിമയും രാഷ്ട്രീയവും വ്യത്യസ്തമാണ്. സിനിമയിലെ ജനപ്രിയത രാഷ്ട്രീയ ത്തിൽ പ്രതിഫലിക്കണമെന്നില്ല.
നല്ല രാഷ്ട്രീയക്കാർക്കേ വിജയമുണ്ടാകൂ. കോയന്പത്തൂരിൽ ബിജെപിക്കുവേണ്ടി പ്രചാരണത്തിനെത്തുമെന്നും ഗൗതമി അറിയിച്ചു.
ബിജെപിയുടെ തമിഴ്നാട്ടിലെ താരപ്രചാരകരിൽ പ്രമുഖയാണ് ഗൗതമി.
ഇതിനകം ഒട്ടേറെ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിക്കഴിഞ്ഞ ഗൗതമി ഇത്തവണ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയസാധ്യതയുള്ള സീറ്റു ലഭിക്കാതിരുന്നതിനാൽ മാറി നില്ക്കുകയായിരുന്നു.