ജ​ന​ങ്ങ​ളു​ടെ അ​ന്നം മു​ട​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്നു; തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന് ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ​യും പി​ന്തു​ണ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

 

കൊ​ല്ലം: ജ​ന​ങ്ങ​ളു​ടെ അ​ന്നം മു​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്ക​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മ​ർ​ശ​നം.ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ൽ​കി​യ കി​റ്റും ക്ഷേ​മ പെ​ൻ​ഷ​നും മു​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ന​ട​ത്തി. വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ വോ​ട്ട് വേ​ണ്ട എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല.

ആ​ർ​എ​സ്എ​സ് വോ​ട്ട് ല​ക്ഷ്യ​മി​ടു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന് ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ​യും പി​ന്തു​ണ വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മ​ര​വി​പ്പി​ച്ച​തി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി. മാ​റ്റി​വ​ച്ച​തി​ന്‍റെ കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്ക​ണം.

എ​ന്താ​ണ് മാ​റ്റി​വ​യ്ക്കാ​ൻ കാ​ര​ണം എ​ന്ന് കമ്മീഷൻ ഇതുവരെ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ട് ക​മ്മീ​ഷ​ൻ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി. കേ​ന്ദ്ര നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണോ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Related posts

Leave a Comment