ദുബായി: കോവിഡ് 19നെത്തുടര്‍ന്നുള്ള ലോക്ക്ഡൗണിനുശേഷം ആദ്യ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് സമനില. സൗഹൃദ മത്സരത്തില്‍ ഇന്ത്യയും ഒമാനും 1-1ന് സമനിലയില്‍ പിരിഞ്ഞു.
ശക്തരായ ഒമാനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാല്‍, 43-ാം മിനിറ്റില്‍ ചിന്‍ഗ്ലെന്‍സന സിംഗിന്റെ സെല്‍ഫ് ഗോള്‍ ഒമാനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ സമനിലയ്ക്കായി ശക്തമായി പൊരുതി. ഇതിനുള്ള ഫലം കണ്ടു. 55-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് ഇന്ത്യക്കു സമനില നല്കി.