കൊച്ചി: എൽഡിഎഫ് സർക്കാർ കേരളത്തിൽ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇടതിന് തുടർ ഭരണം ലഭിച്ചാൽ നാട് തകരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാർ തുടരുന്നത് സർവനാശത്തിനാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ജാബദ്ധമാണ്.
കേരളത്തിൽ നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. 35 വർഷം നീണ്ട ബംഗാളിലെ ഭരണത്തിൽ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.