കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തു വന്നത് തട്ടികൊണ്ടുപോയ സംഭവം പുറത്തറിഞ്ഞതോടെ.
പീഡന കേസിൽ പാലാ കാനാട്ടുപാറ സ്വദേശി ഇമ്മാനുവൽ (20), കായിക പരിശിലകനായ ചെറുതോണി സ്വദേശി പോൾ ജോർജ് (43)എന്നിവരെ കട്ടപ്പന പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയ കാണാതായതോടെ വീട്ടുകാർ കട്ടപ്പന പോലീസിൽ പരാതി നല്കി.
പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെയും ഇമ്മാനുവലിനെയും കണ്ടെത്തുകയും ചെയ്തു.
പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് നാളുകളായി നടന്നിരുന്നു പീഡനം വിവരം പുറത്തുവരുന്നത്.
കായിക പരിശീലകനായ പോൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നു.
ഈ സമയങ്ങളിൽ പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.