നവമാധ്യമങ്ങളിൽ ഇപ്പോഴത്തെ താരം ഒരു വനിതയാണ്. ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടറായ പ്രിയങ്ക ശര്‍മയാണ് ഈ വനിത.
ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അക്രമികളുമായി കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. ഇതിന് നേതൃത്വം നൽകിയത് എസിപി പങ്കജും എസ്ഐ പ്രിയങ്ക ശർമയാണ്.
അക്രമികളെ കാലില്‍ വെടിവച്ച് കീഴ്പ്പെടുത്തിയത് പ്രിയങ്ക ശര്‍മയാണ്. ആദ്യമായാണ് ഒരു വനിതാ പോലീസ് ഓഫീസര്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നതെന്ന് ഡല്‍ഹി പോലീസ് എസിപി പങ്കജ് പറയുന്നു.
രോഹിത്ത് ചൗധരിയും കൂട്ടാളിയും കാറില്‍ സഞ്ചരിക്കുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പുലർച്ചെ 4.30ഓടെ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നു.
എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് വെടിയുതിര്‍ത്തു. അക്രമികള്‍ തിരിച്ചും വെടിവച്ചതോടെ പ്രിയങ്കയ്ക്ക് വെടിയേറ്റിരുന്നു.
എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ചിരുന്നതിനാല്‍ അപകടമൊന്നും ഉണ്ടായില്ലെന്നും എസിപി അറിയിച്ചു. വിവിധ കൊലക്കേസുകളിലെയും മോഷണക്കേസുകളിലേയും പ്രതികളാണ് പിടിയിലായത്.
ഈ അക്രമികളെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് നാല് ലക്ഷവും രണ്ട് ലക്ഷവും വീതം പ്രതിഫലവും പോലീസ് വാഗ്ദാനം ചെയ്തിരുന്നു.