അ​ജ്ഞ​ന​ ചെറിയ മീനല്ല! ന​ഗ​ര​ത്തി​ലെ പ​ത്തോ​ളം ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ള്‍​ക്ക് സൂ​ച​ന ലഭിച്ചു; തന്ത്രം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: സി​നി​മാ സ്‌​റ്റൈ​ലി​ല്‍ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ നി​ന്നും അ​ഞ്ച് പ​വ​ന്‍ ആ​ഭ​ര​ണ​വും അ​റു​പ​തി​നാ​യി​രം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യാ​യ യു​വ​തി​യെ കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കു​ന്നു. ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി​യാ​യ അ​ജ്ഞ​ന​യെ (23) കു​റി​ച്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ലെ പ​ത്തോ​ളം ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ള്‍​ക്ക് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ല്‍ സ​മാ​ന​മാ​യ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്‌​ക്വാ​ഡും ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ടര്‍ വി​ജ​യ​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്ന് അ​ജ്ഞ​ന​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ക്കോ​ടി ബ​സാ​റി​ലെ സ​ഹേ​ലി ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ ഹെ​ന്ന ട്രീ​റ്റ്‌​മെന്‍റിനാ​യി ഒ​രു യു​വ​തി എ​ത്തു​ക​യും ട്രി​റ്റ്‌​മെ​ന്‍റിനി​ട​യി​ല്‍ ബ്യൂ​ട്ടീഷ്യ​ന്‍റെ ശ്ര​ദ്ധ തെ​റ്റി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ക്കു​ക​യും കു​ടി​ക്കാ​നാ​യി വെ​ള്ളം വാ​ങ്ങി കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.​

വെ​ള്ള​വു​മാ​യി ബ്യൂ​ട്ടീ​ഷ്യ​ന്‍ വ​രു​മ്പോ​ഴേ​ക്കും ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചു വെ​ച്ചി​രു​ന്ന സ്വ​ര്‍​ണവും പ​ണ​വും യു​വ​തി കൈ​ക്ക​ലാ​ക്കി.

തു​ട​ര്‍​ന്ന് ഹെ​ന്ന ട്രീ​റ്റ്‌​മെ​ന്‍റ് ക​ഴി​യും മു​മ്പേ ഓ​രോ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് പാ​ര്‍​ല​റി​ല്‍ നി​ന്നും യു​വ​തി പോ​വു​ക​യും ചെ​യ്തു.

ബാ​ഗ് നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട ബ്യൂ​ട്ടീ​ഷ്യ​ന്‍ അ​തെ​ടു​ത്ത് തി​രി​കെ വയ്ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് സ്വ​ര്‍​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

പി​ന്നീ​ട് ബ്യൂ​ട്ടീ​ഷ്യ​ന്‍റെ പ​രാ​തി​യി​ല്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും കോ​ഴി​ക്കോ​ട് സി​റ്റി മു​ന്‍ ഡി​സി​പി സു​ജി​ത്ത് ദാ​സി​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​ജി​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​റ്റി ക്രൈം ​സ്‌​ക്വാ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ല്‍ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ യു​വ​തി​യു​ടെ ഏ​ക​ദേ​ശ രൂ​പ​വും യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തെ കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ചു.

വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റ് മ​റ​ച്ചു​വെ​ച്ച രീ​തി​യി​ലും വ​രു​മ്പോ​ഴും മോ​ഷ​ണം ന​ട​ത്തി തി​രി​ച്ചു പോ​കു​മ്പോ​ഴും വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള ഹെ​ല്‍​മ​റ്റു​മാ​ണ് യു​വ​തി ധ​രി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സി​ന് വ്യ​ക്ത​മാ​യി.

തു​ട​ര്‍​ന്ന് നൂ​റി​ല​ധി​കം കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക​യും യു​വ​തി ഉ​പ​യോ​ഗി​ച്ച ത​ര​ത്തി​ലു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും പ​ര​മാ​വ​ധി മ​റ്റു തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.

വാ​ഹ​നം ആ​രു​ടേതാ​ണെ​ന്ന് മ​ന​സിലാ​ക്കു​ക​യും വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളെ പോ​ലീ​സ് ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു​വ​ഴി മോ​ഷ​ണം ന​ട​ത്തി​യ യു​വ​തി​യെ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.​

ജി​ല്ല​യി​ലെ മ​റ്റു ബ്യൂ​ട്ടീ പാ​ര്‍​ല​റു​ക​ളി​ല്‍ ന​ട​ന്നി​ട്ടു​ള്ള മോ​ഷ​ണ​വി​വ​ര​ങ്ങ​ള്‍ ക്രൈം ​സ്‌​ക്വാ​ഡ് ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി ഡി​സി​പി​യാ​യി ചു​മ​ത​ല​യേ​റ്റ ഹേ​മ​ല​ത​ ഈ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ക്രൈം ​സ്‌​ക്വാ​ഡി​ന് നി​ര്‍​ദേശം ന​ല്‍​കി​യി​രു​ന്നു.

മു​ഴു​വ​ന്‍ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച ശേ​ഷം ന​ട​ക്കാ​വി​ല്‍ നി​ന്നും വ​നി​താ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഒ.​മോ​ഹ​ന്‍​ദാ​സ്, ഹാ​ദി​ല്‍ കു​ന്നു​മ്മ​ല്‍, എം.​ഷാ​ലു, എ.​പ്ര​ശാ​ന്ത് കു​മാ​ര്‍, ഷാ​ഫി പ​റ​മ്പ​ത്ത്, പി.​ശ്രീ​ജി​ത്ത്, പി.​ടി.​ഷ​ഹീ​ര്‍, എ.​വി സു​മേ​ഷ് എ​ന്നി​വ​രെ കൂ​ടാ​തെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജീ​ഷ് കു​മാ​ര്‍, രാ​ജീ​വ് പാ​ല​ത്ത്, വി.​ജി മ​ഞ്ജു എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment