പി​ണ​റാ​യി വീ​ട്ടു​മു​റ്റ​ത്തെ​ത്തും! കു​പ്ര​ചാ​ര​ണ​ങ്ങ​ളെ നേ​രി​ടാ​ൻ കിടിലന്‍ തന്ത്രവുമായി സിപിഎം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ യാ​ഥാ​ർ​ഥ്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സി​പി​എം പ്ര​ചാ​ര​ണ​രം​ഗ​ത്ത് പു​തി​യ ത​ന്ത്രം മെ​ന​യു​ന്നു.

സം​സ്ഥാ​ന​ത്ത് വീ​ടു​വീ​ടാ​ന്ത​രം പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​നാ​ണ് നേ​താ​ക്ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റ്റ് പി​ബി അം​ഗ​ങ്ങ​ളും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് വീ​ടു​ക​ളി​ലേ​ക്ക് വോ​ട്ട് അ​ഭ്യ​ര്‍​ത്ഥി​ക്കാ​നെ​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ബി​ജെ​പി​യും യു​ഡി​എ​ഫും ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ത്തു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ട് ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ അ​ടു​ത്ത മാ​സം ആ​ദ്യം മു​ത​ൽ വ്യാ​പ​ക​മാ​യി കു​ടും​ബ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ഇ​തി​നു​വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശം ന​ൽ​കി.

പൊ​തു​യോ​ഗ​ങ്ങ​ള്‍ അ​വ​സാ​നി​ച്ച ശേ​ഷം ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ലാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ന്ന​ത്.

കി​ഫ്ബി​യ്ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യും ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ​യു​ള്ള എ​ൻ​എ​സ്എ​സ് നി​ല​പാ​ടും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ വി​ശ​ദീ​ക​രി​ക്കും.

സ്ഥാ​നാ​ർ​ഥി​ക​ളും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും സി​പി​എം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment