തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റും, അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിറ്റ് വഴി സ്വാധീനിക്കുന്നെന്ന പ്രതിപക്ഷ ആരോപണം ജനങ്ങളെ താഴ്ത്തികാണലാണ്. ഭക്ഷണവും, പെൻഷനും മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ടവോട്ടിലെ പൊള്ളത്തരം നേരത്തേ ബോധ്യപ്പെട്ടതാണ്. യുഡിഎഫിലെ പ്രമുഖർതന്നെ ഒന്നിലധികം വോട്ടുള്ളവരെന്ന് തെളിഞ്ഞു. ഇരട്ടവോട്ടിൽ പരിശോധന നടക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ വരുന്നത്. യുഡിഎഫിന്റെ പൊള്ളത്തരം നേരത്തേ ബോധ്യപ്പെട്ടതാണ്. യുഡിഎഫ് സ്ഥാനാർഥികൾക്ക് പലയിടങ്ങളിലും ഇരട്ടവോട്ട് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.