ഞങ്ങളുടെ കുടുംബത്തില്‍ ഒരു വിശേഷം നടന്നിരിക്കുകയാണ്. ശശിയേട്ടന് ഉണ്ടായിരുന്നെങ്കില്‍ ഇതു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ ചെയ്യുമായിരുന്നു. ഇപ്പോള്‍ എന്റെ കൂടെ ശശിയേട്ടന് ഇല്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നതെന്ന് സീമ.
ഞങ്ങളുടെ മകന് അനി ഐ.വി ശശി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കഴിഞ്ഞതിനു ശേഷം സംവിധായകന് പ്രിയദര്‍ശനൊപ്പം പത്തു വര്‍ഷം അസോസിയേറ്റ് ഡയറക്ടറായിരുന്നു.
ഇപ്പോള്‍ അനി സ്വതന്ത്രമായി ഒരു പടം ചെയ്തു. തെലുങ്കിലാണ് സിനിമ. പടത്തിന്റെ പേര് നിന്നിലാ നിന്നിലാ എന്നാണ്. അശോക് സെല്വന്, റിതു വര്‍മ, നിത്യ മേനോന്, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഞങ്ങളൊക്കെ സിനിമ കണ്ടു. പടം ഞങ്ങള്‍ക്ക് ഇഷ്ടമായി. നാസര്‍ സര് പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓര്‍ത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നായിരുന്നു.