മിഷിഗനിലെ പീറ്റേഴ്സ്ബർഗിലെ സരബെത്തും അമേലിയ ഇർവിനും ‘പരസ്പരം കെട്ടിപ്പിടിച്ച്’ ജനിച്ചവരാണ്.
നെഞ്ചു മുതൽ പൊക്കിൾ വരെ ഒട്ടിച്ചേർന്ന് ഒരു ശരീരമായിരുന്നു. ഇപ്പോഴും അവർ കെട്ടിപ്പിടിക്കും, പക്ഷേ, ഒട്ടിച്ചേർന്നിട്ടില്ല.
2020 ഓഗസ്റ്റിൽ, മിഷിഗണ്‍ മെഡിസിൻ സി.എസ്. മോട്ട് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈ ഇരട്ടകൾ 11 മണിക്കൂർ ശസ്ത്രക്രിയയ്ക്കു വിധേയരായി. അങ്ങനെ കെട്ടിപ്പിടിച്ചു വന്നവർ ഒറ്റയ്ക്കൊറ്റയ്ക്കായി.
ഇപ്പോൾ അമ്മ അലിസണ് (33), അച്ഛൻ ഫിൽ (32), നാല് വയസുള്ള സഹോദരി കെന്നഡി എന്നിവരോടൊപ്പം സ്വതന്ത്രമായി ജീവിക്കുന്നു.
അന്നത്തെ സ്കാനിംഗ്
ഇരുപതാമത്തെ ആഴ്ചയിലെ സ്കാനിംഗിന് എത്തിയതായിരുന്നു അലിസണും ഫില്ലും. തന്റെ ഗർഭധാരണത്തിൽ എന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്ന അലിസണും കെന്നഡിയും അതൊരു വലിയ ആണ്‍കുട്ടിയാകുമെന്നാണ് കരുതിയിരുന്നത്.
പക്ഷേ, അലിസണിന്റെ വയറ്റിൽ ഒരു സംയോജിത ഇരട്ടകളാണ് എന്നറിഞ്ഞതോടെ ഇരുവരും ഞെട്ടി. വൈകാതെ അതുമായി പൊരുത്തപ്പെട്ടതോടെ അത്തരത്തിലുള്ള കുട്ടികളെക്കുറിച്ച് ഏറെ പഠിക്കാൻ തുടങ്ങി.
ജനിച്ചു പതിന്നാലു മാസത്തിനുശേഷം വിജയകരമായി വേർപിരിഞ്ഞ സംയോജിത ഇരട്ടകളുടെ അമ്മ, ജീവിതത്തിൽ മാറ്റം വരുത്തിയ ഓപ്പറേഷൻ നടന്നിട്ട് ആറുമാസം പിന്നിടുന്പോൾ തന്റെ പെണ്മക്കൾ ‘പ്രതിരോധം’ ഉള്ളവരാണെന്നു വെളിപ്പെടുത്തുകയാണ്.
കരൾ ഒന്നായി
സരബെത്തിനും അമേലിയയ്ക്കും അവരവരുടെ കൈകളും കാലുകളും ഹൃദയവും ഉണ്ടായിരുന്നു, പക്ഷേ അവരുടെ കരൾ ഒന്നിച്ചായിരുന്നു. അവരെ തൊട്ടിലിലിടുന്നതു ഞാൻ കാത്തിരുന്ന കാര്യമാണ്, അത് അവിശ്വസനീയമായിരുന്നു.
പെണ്‍കുട്ടികൾ എങ്ങനെ വേറിട്ടുനിൽക്കും എന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കിലും അവർ ഹ്രസ്വകാലത്തേക്ക് ഒന്നിച്ചവരായിരുന്നു.
അവരെ രണ്ട് കിടക്കകളിലായി കാണുന്നത്, അവർ പരസ്പരം അകലെയായിരിക്കുന്നത് അവരുടെ ചെറിയ വയറുകളിലേക്കു നോക്കുന്പോഴൊക്കെയും തനിക്കു കരച്ചിൽ വരുമെന്നും അമ്മ പറഞ്ഞു.
24ൽ അധികം മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെട്ട ഒാപ്പ റേഷൻ നടപടിക്രമത്തിനു ശേഷം ആദ്യമായി തന്റെ പെണ്മക്കളെ പിടിച്ചുനിർത്താൻ കഴിഞ്ഞതായി അലിസണ് പറഞ്ഞു.
ഏറ്റവും മോശം വാർത്ത
ഇതിനുമുന്‍പ് ഇതുപോലൊന്ന് കണ്ടിട്ടില്ലെന്നാണ് അവളെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. അങ്ങനെയാണ് അലിസണിനെ അപകടസാധ്യതയുള്ള പ്രസവ കേസുകളിൽ ചികിത്സിക്കുന്ന ഡോ. മാർസി ട്രെഡ്വെല്ലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാരണമായത്.
കുഞ്ഞുങ്ങളുടെ നെഞ്ചും അടിവയറും യോജിച്ചിരുന്നെങ്കിലും സ്കാനിംഗിൽ പെണ്‍കുട്ടികൾക്ക് എല്ലാ പ്രത്യേക അവയവങ്ങളും കാണാൻ സാധിച്ചിരുന്നെങ്കിലും രണ്ടു പേരും ഒരു കരളായിരുന്നു പങ്കിട്ടത്.
ഇക്കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും ഞങ്ങൾക്കില്ല. കാരണം ഇത് ഞങ്ങൾക്കു വളരെ നീണ്ട യാത്രയാണ്-എന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ.
കുടുംബത്തോടു വളരെ പ്രതീക്ഷയോടെയിരിക്കണമെന്നും ഇതു തീർച്ചയായും സാധ്യമായ ഒന്നാണെന്നും അദ്ദേഹം അലിസണിനെയും കെന്നഡിയെയും ധൈര്യപ്പെടുത്തുകയും ചെയ്തു.
ഇവരുടെ മൂത്തമകൾക്കു വരാനിരിക്കുന്ന ഇരട്ടകൾ എങ്ങനെയായിരിക്കുമെന്നു മനസിലാക്കാനായി ഒരുമിച്ചു തുന്നിച്ചേർത്ത പാവകളെ നൽകി. അതിനാൽ കുഞ്ഞുങ്ങൾ വന്നപ്പോൾ അവൾക്ക് അതു വലിയ കാര്യമായിരുന്നില്ല.
പുറത്തെടുക്കാൻ സി -സെക്ഷൻ
മുപ്പത്തിനാലാമത്തെ ആഴ്ചയായപ്പോഴേക്കും കുഞ്ഞുങ്ങൾ ദുരിതത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ഡോക്ടർമാർക്കു മനസിലായി.
കാരണം കുഞ്ഞുങ്ങൾ പങ്കിട്ട കുടലിൽ രക്തയോട്ടം അസാധാരണമായിരുന്നു. ഇതു മൂലം 36 ആഴ്ചയെത്തുന്നതിനു മുന്‍പ് സി-സെക്ഷൻ നടത്തിയാണ് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്.
2019 ജൂണ്‍ 11 ന് ഡോക്ടർമാർ ഇരട്ടകളെ അലിസന്റെ ഗർഭപാത്രത്തിൽനിന്ന് പുറത്തെത്തിച്ചു. രണ്ട് പെണ്‍കുട്ടികൾ. രണ്ട് കിലോയോളം തൂക്കമുള്ള ഇരുവരും കൈകൾ പരസ്പരം ചുറ്റിപ്പിടിച്ചിരുന്നു.
ഇരുവരും അതിജീവിക്കാൻ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർക്ക് അറിയാമായിരുന്നു. ഫെബ്രുവരിയിൽ ഇരട്ടകളെ വിഭജിക്കാനുള്ള ശസ്ത്രക്രിയ ആസൂത്രണം ചെയ്തിരുന്നു, എന്നാൽ, ന്യുമോണിയയും തുടർന്നു കൊറോണ വ്യാപിക്കുകയും ചെയ്തതോടെ അതു നീണ്ടു പോയി.
രണ്ടു മണിക്കൂർ
ഓഗസ്റ്റ് അഞ്ചിനാണ് ശസ്ത്രക്രിയ പുനക്രമീകരിച്ചത്. വേർപ്പെടുത്തുന്ന ഭാഗങ്ങൾ മൂടാൻ ആവശ്യമായ ചർമം സൃഷ്ടിക്കാൻ സഹായിക്കാൻ ഇരട്ടകൾക്കു ടിഷ്യു എക്സ്പാൻഡറുകൾ ഉപയോഗിക്കുന്നതു തുടരാൻ സമയം നൽകി.
രാവിലെ 11.19ന് ശസ്ത്രക്രിയ ആരംഭിച്ചു, ഉച്ചയ്ക്ക് 1.11ന് ഇരട്ടകളെ വേർപ്പെടുത്തി. രണ്ട് ഡസനിലധികം ഡോക്ടർമാരും നഴ്സുമാരും സ്പെഷ്യലിസ്റ്റുകളുമാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.
പതിനൊന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ